അബ്രാഹം മുട്ടേത്താഴത്ത് പൗരോഹത്യ രജതജൂബലി ആഘോഷിച്ചു
ദിവ്യകാരുണ്യ മിഷനറി സൊസൈറ്റി (എം.സി.ബി. എസ്.) സഭാ വൈദികനായ ഫാ. അബ്രാഹം മുട്ടേത്താഴത്ത് (പാപ്പച്ചന്‍) തന്റെ പൗരോഹത്യത്തിന്റെ ഇരുപത്തിഅഞ്ചാം വര്‍ഷ ജൂബലി ലെവെര്‍കുസന്‍ മാന്‍ഫൊര്‍ട്ട് സെന്റ് ജോസഫ് പള്ളിയില്‍ ആഘോഷിച്ചു. കൊളോണ്‍ രൂപതയില്‍ ജോലി ചെയ്യുകയും, പഠനം നടത്തുകയും ചെയ്യുന്ന എട്ട് എം.സി.ബി. എസ്. വൈദീകരോടൊത്ത് ആഘോഷമായ ദിവ്യബലിയോടെയാണ് ഈ ജൂബലി ആഘോഷം നടത്തിയത്. ലവെര്‍കുസന്‍ സെന്റ് ജോസഫ് പള്ളി ഇടവകക്കാര്‍, ജര്‍മനിയിലും, ഇംഗ്ലണ്ടിലും താമസിക്കുന്ന ബന്ധുക്കള്‍, പറമ്പില്‍ കുടുബാംയോഗങ്ങള്‍, നാട്ടിലെ അയല്‍പക്കക്കാര്‍ എന്നിവര്‍ ഈ ജൂബലി ആഘോഷ ദിവ്യബലിയിലും, തുടര്‍ന്ന് പള്ളി ഹാളില്‍ വച്ച് നടത്തിയ സല്‍ക്കാരത്തിലും പങ്കെടുത്തു. എം.സി.ബി. എസ്. സഭയെ പ്രതിനിധീകരിച്ച് ഫാ. ജോണ്‍ പെരുമണ്ണിക്കാലാ, ഫാ. അബ്രാഹം മുട്ടേത്താഴത്തിനെ പൊന്നാട അണിയിച്ച് സഭയുടെ ആശംസകളും, നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു. ജര്‍മന്‍ ഇടവകാഗംങ്ങള്‍ സ്വന്തമായി ബേക്ക് ചെയ്ത കേക്ക് അച്ചനെക്കൊണ്ട് മുറിപ്പിച്ച് ജൂബലി ആഘോഷത്തില്‍ സജീവമായി പങ്കെടുത്തു.
ഇംഗ്ലണ്ടിലെ പറമ്പില്‍ കുടുബാംയോഗം മാന്‍വെട്ടത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബെന്നി പടിഞ്ഞാറെക്കുറ്റ്, എക്‌സിക്കൂട്ടിവ് മെമ്പംര്‍ ജോജി ജോസഫ് എന്നിവര്‍ അച്ചന്റെ ജൂബലി ആഘോഷത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ച് ഉപഹാരം നല്‍കി. ഇംഗ്ലണ്ടിലെ മാന്‍വെട്ടം പറമ്പില്‍ കുടുംബയോഗ യൂണിറ്റിന്റെ രക്ഷാധികാരിയാണ് ഫാ. അബ്രാഹം മുട്ടേത്താഴത്ത്.
അബ്രാഹം(പാപ്പച്ചന്‍) മാന്‍വെട്ടം ഇടവകയില്‍ കപിക്കാട് മുട്ടേത്താഴത്ത് കുര്യാക്കോസ്-മറിയക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1963 മെയ് 24 ന് ജനിച്ചു. കല്ലറ എസ്.എം.വി. ലോവര്‍ പ്രൈമറി, എന്‍.എസ്.എസ്. ഹൈസ്‌ക്കൂള്‍ എന്നിവകളിലെ പഠന ശേഷം 1978 ല്‍ വൈദികനാകാന്‍ കോട്ടയം കടുവാക്കുളത്തെ എം.സി.ബി. എസ്. മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കാഞ്ഞിരപ്പള്ളി നൊവ്യഷേറ്റ് ഹൗസ്, ആലുവാ സെന്റ് ജോസഫ് പൊന്തിക്കല്‍ സെമിനാരി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് അച്ചന്‍ ഫിലോസഫി, തിയോളജി പഠനം പൂര്‍ത്തിയാക്കി. അബ്രാഹം മുട്ടേത്താഴത്ത് അതിരമ്പുഴ എം.സി.ബി. എസ്. ഭവനത്തില്‍ വച്ച് 1990 മെയ് 23 ന് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.
വൈദികനായ ശേഷം 1991 വരെ ചമ്പക്കുളം ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ടിച്ചു. അച്ചന്റെ അടുത്ത അജപാലനം 1991 മുതല്‍ 1993 വരെ എം.സി.ബി. എസ്. സഭയുടെ ഷിമോഗാ മിഷനിലിലെ വിവിധ മേഖലകളില്‍ ആയിരുന്നു. തുടര്‍ന്ന് സഭയുടെ തിരുവനന്തപുരത്തെ ഹൗസില്‍ 1999 വരെ ജ്യോതിര്‍ ഭവന്‍ സോഷ്യല്‍ വര്‍ക്ക് സെന്റര്‍ ഡയറക്ടായിരിക്കുമ്പോള്‍ പബ്‌ളിക് റിലേഷന്‍സ്, സോഷ്യോളജി എന്നിവയില്‍ മാസ്റ്റര്‍ ബിരുദം നേടി. അച്ചന്‍ 1999 ല്‍ ജര്‍മനിയില്‍ എത്തി 2004 വരെ കൊളോണ്‍ അതിരൂപതയിലെ വിസ്സന്‍ പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ടിച്ചു. അടുത്തതായി 2004 മുതല്‍ 2008 വലെ കൊളോണ്‍ ലിന്‍ഡന്‍താള്‍ ഇടവക, 2008-2009 ബര്‍ഗിഷ് ഗ്ലാഡ്ബാഹ് ലേര്‍ബാഹ് എന്നീ ഇടവകകളില്‍ ഫാര്‍ വികാര്‍ ആയിരുന്നു. ഇപ്പോള്‍ ലെവെര്‍കുസന്‍ മാന്‍ഫൊര്‍ട്ട് സെന്റ് ജോസഫ് ഇടവകയില്‍ വികാരി ആയി സേവനം ചെയ്യുന്നു.
https://www.facebook.com/Malayalivartha