യുക്മ സൂപ്പര്‍ ഡാന്‍സര്‍
യുകെ മലയാളികള്‍ക്കിടയിലെ മികച്ച ഡാന്‍സര്‍മാരെ കണ്ടെത്താന്‍ യുക്മ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്തില്‍ ജൂലായ് 19ന് കെറ്ററിംഗില്‍ വച്ച് നടത്തപ്പെടുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിനുള്ള രജിസ്‌ട്രേഷന് ആവേശകരമായ പ്രതികരണമാണ് യു കെ മലയാളികളില്‍ നിന്നും ലഭിച്ചത്.
യുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മത്സരത്തില്‍ സബ്ജൂനിയര്‍ (8 വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ), ജൂനിയര്‍ (13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാല നാട്യരത്‌ന, യുവ നാട്യരത്‌ന, ടീം നാട്യരത്‌ന എന്നീ പുരസ്‌കാരങ്ങള്‍ക്കൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കും.
ജൂലായ് 19 ന് രാവിലെ 9 മണിയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പത്തരയോടെ മല്‍സരങ്ങള്‍ ആരംഭിക്കും. സബ് ജൂനിയര്‍ വിഭാഗത്തിലെ ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിക്കുന്നു.മത്സരത്തിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് യുക്മ ആക്ടിംഗ് പ്രസിഡന്റ് ബീന സെന്‍സ്, സെക്രട്ടറി ബിന്‍സു ജോണ്‍, വൈസ്പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.
മത്സരവേദിയ്ക്ക് സമീപം ഫ്രീ പാര്‍ക്കിങ്ങും പരിപാടിയില്‍ ഉടനീളം മിതമായ നിരക്കില്‍ ഭക്ഷണവും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. യു.കെ മലയാളികളിലെ മികച്ച നൃത്തപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ മികച്ച പ്രോഗ്രാം കണ്ടാസ്വദിക്കുന്നതിനായി മുഴുവന്‍ മലയാളികളെയും കെറ്ററിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്സ്
KGH Hospital Social Club,Rothwell Road,Kettering NN16 8UZ
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷാജി തോമസ് - 07737736549
റോയി ഫ്രാന്‍സിസ് - 07717754609
ജോയി അഗസ്തി - 07979188391
ടൈറ്റസ് ജോസഫ് - 07877578165
https://www.facebook.com/Malayalivartha