കാത്തി പസഫിക് 2014 ലെ ബെസ്റ്റ് എയര്‍ലൈന്‍
ചൈനയിലെ ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തി പസഫിക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് 2014 ലെ ബെസ്റ്റ് എയര്‍ലൈന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ട് മില്യണ്‍ വിമാന യാത്രക്കാരും, ലോക വിമാനയാത്രാ വിലയിരുത്തല്‍ സംഘടനയായ സ്‌കൈട്രാക്കുമാണ് കാത്തി പസഫികിനെ ബെസ്റ്റ് എയര്‍ലൈന്‍ ആയി തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം 2013 ല്‍ കാത്തി പസഫികിന് 6-ാം സ്ഥാനമാണ് ലഭിച്ചിരുന്നത്.
വിമാനസര്‍വീസില്‍ കാണിക്കുന്ന ക്യത്യനിഷ്ഠ, സര്‍വീസില്‍ പുതിയ വിമാനങ്ങളുടെ ഉപയോഗം, യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളിലും ഓണ്‍ബോര്‍ഡിലും നല്‍കുന്ന സര്‍വീസ്, ബുക്കിംങ്ങ് സൗകര്യം, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചശേഷമാണ് ബെസ്റ്റ് എയര്‍ലൈന്‍സിനെ തിരഞ്ഞെടുക്കുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഖത്തര്‍, സിംഗപ്പൂര്‍ എന്നീ എയര്‍ലൈന്‍സുകള്‍ കരസ്ഥമാക്കി. എമിരേറ്റ്‌സ് എയര്‍ലൈന്‍സിന് നാലാം സ്ഥാനവും, ജര്‍മന്‍ ലുഫ്ത്താന്‍സാക്ക് പത്താം സ്ഥാനവുമാണ് ലഭിച്ചത്. ബെസ്റ്റ് ലോ കോസ്റ്റ് എയര്‍ലൈന്‍സ് എയര്‍ ഏഷ്യയും, ട്രാന്‍സ് അറ്റ്‌ലാന്റിക് സെക്ടറില്‍ ജര്‍മന്‍ ലുഫ്ത്താന്‍സായും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
https://www.facebook.com/Malayalivartha