അമേരിക്കന്‍ ടൂറിസ്റ്റ് വിസാകള്‍ കിട്ടാന്‍ കാലതാമസം
യൂറോപ്പില്‍ സമ്മര്‍ അവധിക്കാലം തുടങ്ങിയ അവസരത്തില്‍ അമേരിക്കയിലേക്കുള്ള ടൂറിസ്റ്റ് വിസാകള്‍ക്ക് ടെക്‌നിക്കല്‍ തകരാറുകള്‍ മൂലം കാലതാമസം വരുമെന്ന് അമേരിക്കന്‍ എംബസ്സി കോണ്‍സുലര്‍ വിഭാഗം അറിയിച്ചു. ഈ ടെക്‌നിക്കല്‍ തകരാര്‍ ജര്‍മനിയില്‍ മാത്രമല്ല ലോകമെമ്പാടും ഉണ്ടായി. അതുകൊണ്ട് മറ്റ് രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വിസാകള്‍ നല്‍കാന്‍ കാലതാമസം ഉണ്ടായിരിക്കുന്നു.
ഈ സമ്മര്‍ അവധിക്കാലം അമേരിക്കയില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവരും, ഇതേവരെ ടൂറിസ്റ്റ് വിസാ എടുക്കാത്തവര്‍ക്കും ഇത് പ്രശ്‌നമാകും. മറ്റ് കാറ്റഗറിയില്‍ പെട്ട വിസാകള്‍ക്കും ഈ ടെക്‌നിക്കല്‍ തകരാര്‍ കൊണ്ട് കാലതാമസം ഉണ്ടാകും. അമേരിക്കയിലേക്ക് വിസാ ആവശ്യമുള്ളവര്‍ വിസാ ലഭിക്കാതെ ഒരു കാരണവശാലും ഫ്ലൈറ്റ് ടിക്കറ്റുകള്‍ എടുക്കരുതെന്ന് അമേരിക്കന്‍ എംബസ്സി കോണ്‍സുലര്‍ വിഭാഗം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഒരോ രാജ്യങ്ങളിലുമുള്ള അമേരിക്കന്‍ എംബസ്സി കോണ്‍സുലര്‍ വിഭാഗങ്ങളില്‍ നിന്നും അറിയാം. ജര്‍മനിയില്‍ പൗരത്വമില്ലാത്ത പ്രവാസികളും അമേരിക്കന്‍ വിസാ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha