പുതിയ ഇയു ട്രാവല്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യം
യൂറോപ്യന്‍ യൂണിയനിലെ പുതിയ ട്രാവല്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം, ഇനി മുതല്‍ പഴയ യെല്ലോ സിപിആര്‍ കാര്‍ഡ് ഡെന്‍മാര്‍ക്കിനു പുറത്തുള്ള മെഡിക്കല്‍ എക്‌സ്‌പെന്‍സുകള്‍ക്ക് ഉപകരിക്കില്ല. പകരം ബ്ലൂ ഇയു ഇന്‍ഷുറന്‍സ് കാര്‍ഡാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നോര്‍വേ, ഐസ്‌ലന്‍ഡ്, ലിസ്റ്റന്‍സൈന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്(ഇഇഎ) എന്നിവിടങ്ങളില്‍ ചികിത്സ ലഭിക്കുന്നതിന് യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിക്കാം. ഡാനിഷ് യാത്രക്കാരും ഇതിന്റെ പരിധിയിലാണ് വരുന്നത്. അവരുടെ സിപിആര്‍ കാര്‍ഡ് ഇനി ഡെന്‍മാര്‍ക്കിനുള്ളില്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു.
https://www.facebook.com/Malayalivartha