റെക്കോര്‍ഡ് ഡ്രൈവ് ഓസ്ട്രിയയില്‍; വിയന്നയില്‍ ഊഷ്മള വരവേല്‍പ്
സുരേഷ് ജോസഫ്, ലാല്‍ ജോസ് ടീമിന്റെ റെക്കോഡ് െ്രെഡവ് 13 രാജ്യങ്ങള്‍ പിന്നിട്ട് വിയന്നയില്‍. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗ്ഗം ലണ്ടന്‍ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെയാണ് ഇരുവരും ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ എത്തിയത്. വിയന്നയില്‍ മലയാളികള്‍ ഇരുവര്‍ക്കും ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.
75 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഇരുവരും 27 രാജ്യങ്ങളാണ് പിന്നിടേണ്ടത്. ഏഴ് ആഴ്ചകൊണ്ട് 13 രാജ്യങ്ങളും രണ്ട് ഭൂഖണ്ഡങ്ങളും ലാല്‍ ജോസും സുരേഷ് ജോസഫും പിന്നിട്ടുകഴിഞ്ഞു. യാത്ര ഏറെ പുതിയ അനുഭവങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയെന്നും, വാഹനം ഒരിടത്തും ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്നും, ലക്ഷ്യത്തിലേയ്ക്ക് ഇനി 4 ആഴ്ചത്തെ യാത്ര മാത്രമാണ് ബാക്കിയുള്ളതെന്നും ഇരുവരും പറഞ്ഞു.
17500 കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് റെക്കോഡ് െ്രെഡവ് വിയന്നയില്‍ എത്തിനില്‍ക്കുന്നത്. 24000 കിലോമീറ്റര്‍ പിന്നിട്ടാകും യാത്ര ആഗസ്റ്റ് 29 ന് ലക്ഷ്യസ്ഥാനമായ ലണ്ടനില്‍ എത്തുക. വിയന്നയില്‍ നിന്നും െ്രെഡവ് ബ്രാറ്റിസ്ലാവയ്ക്ക് പോകും. ജര്‍മ്മനി, നോര്‍വെ, ബെല്‍ജിയെം, ഫ്രാന്‍സ്, അയര്‍ലണ്ട് തുടങ്ങിയ 14 രാജ്യങ്ങളില്‍ കൂടി യാത്ര തുടര്‍ന്ന് ടീം ലണ്ടനില്‍ എത്തിച്ചേരും.
വിയന്നയില്‍ പ്രോസി ഫുഡ് മാജിക്കില്‍ ഒരുക്കിയ ഹൃസ്വ സ്വീകരണത്തില്‍ ഐ സി സി വിയന്നയുടെ ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെകാലയില്‍ സ്വാഗതം ആശസിച്ചു. ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയില്‍ നിന്നും ഘോഷ് അഞ്ചേരില്‍, കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജോഷിമോന്‍ എറണാകേരില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോസി എം ഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ നന്ദി അറിയിച്ചു. തോമസ് പാത്തിക്കല്‍ റെക്കോര്‍ഡ് െ്രെഡവിന് വേണ്ട ക്രമീകരണങ്ങള്‍ നല്‍കി. ഒട്ടേറെ മലയാളികള് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ലാല്‍ ജോസും സുരേഷ് ജോസഫും മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ പങ്കെടുത്ത മലയാളികുട്ടികള്‍ക്ക് ലാല്‍ ജോസ് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു.
75 ദിവസം നീണ്ടുനില്‍ക്കുന്ന റെക്കോഡ് െ്രെഡവിന്റെ ചിലവ് 75 ലക്ഷത്തോളം രൂപയാണ്. ഓരോ സ്ഥലങ്ങളില്‍ െ്രെഡവ് എത്തിചേരുമ്പോള്‍ മലയാളികളുടെ പ്രതിനിധികള്‍ വാഹനത്തില്‍ പച്ച സ്റ്റിക്കര്‍ പതിപ്പിച്ചാണ് യാത്രയെ വരവേല്‍ക്കുന്നത്.
https://www.facebook.com/Malayalivartha