ബോള്‍ട്ടണ്‍ തിരുന്നാളാഘോഷം
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. കൊടിയേറ്റിലും പ്രസുദേന്തിവാഴ്ചയിലും ദിവ്യബലിയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പ്രധാന തിരുന്നാള്‍ ഞായറാഴ്ചയാണ് നടക്കുക. തിരുന്നാള്‍ കുര്‍ബാനയും പ്രദക്ഷിണവും കലാപരിപാടികളുമായി ഒരുക്കങ്ങള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
പ്രസുദേന്തിവാഴ്ചയെത്തുടര്‍ന്ന് മോണ്‍.ജോണ്‍ ഡെയില്‍ കൊടിയേറ്റിയതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കാര്‍മ്മികത്വം വഹിച്ചു. 9 ന് വൈകീട്ട് നടക്കുന്ന ദിവ്യബലിയില്‍ ജോണ്‍ ഡെയില്‍ കാര്‍മ്മികനാകും. പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.45 ന് തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും.
ഫാ.ജോസ് പടക്കേക്കൂറ്റ് തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനാകും. ദിവ്യബലിയെത്തുടര്‍ന്ന് ലദീഞ്ഞും തിരുന്നാള്‍ പ്രദക്ഷിണത്തിനും തുടക്കമാകും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ചശേഷം വിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍ എന്നിവ നടക്കും.
തിരുന്നാള്‍ ദിവസം വിശ്വാസികള്‍ക്ക് അടിമവെക്കുന്നതിനും മുടിനേര്‍ച്ച എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.
പള്ളിയുടെ വിലാസം: Our Lady of Lourdes Church, 205 Pledder Lane, Fanworth, Bolton, BL40BR
https://www.facebook.com/Malayalivartha