ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് എഴേഴ്‌സ്‌ഹൈം സെന്റ് ജോസഫ് പള്ളി ഗാര്‍ഡനില്‍ വച്ച് ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി. രാവിലെ 10 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികള്‍, സോസേജ്, സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ വിഭവസമ്യദ്ധമായ ഈ ഗ്രില്‍ പാര്‍ട്ടി കുടുബാംഗങ്ങള്‍ ആസ്വദിച്ചു. ലില്ലി - സൈമണ്‍ കൈപ്പള്ളിമണ്ണില്‍ ദമ്പതികളുടെ വിവിധ തരം അച്ചാറുകളും, നാടന്‍ സ്വാദ് നിറഞ്ഞു തുളുമ്പിയ പായസവും എല്ലാവര്‍ക്കും കൂടുതല്‍ രുചി പകര്‍ന്നു. ഇതിനിടെ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമര്‍ശനാത്മക ചര്‍ച്ചകള്‍ നടത്തി.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നും എത്തിയ ചാണക്കല്‍ ഫാമിലി അതിഥികളായി ഫിഫ്റ്റി പ്ലസിന്റ ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ആന്റണി തേവര്‍പാടത്തിന് ഫിഫ്റ്റി പ്ലസ് കുടുംബാംഗങ്ങള്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. ബെര്‍ത്ത് ഡേ കേയ്ക്ക് മുറിച്ച് നല്‍കി ആന്റണി എല്ലാവര്‍ക്കും നന്ദിപറഞ്ഞു. ദീര്‍ഘകാലം ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രവാസി ആയിരുന്ന ജോസ് പാലമറ്റത്തിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഫിഫ്റ്റി പ്ലസ് അനുശോചനം രേഖപ്പെടുത്തി. ഈ ഗ്രില്‍ പാര്‍ട്ടിയില്‍ ഫാ.ജോസ് കാരിയ്ക്കല്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍, സെന്റ് ജോസഫ് പള്ളിയിലെ തിരുഹൃദയ സഭാ സന്യാസിനിമാര്‍ എന്നിവരും പങ്കെടുത്തു. സൈമണ്‍ കൈപ്പള്ളിമണ്ണില്‍, തോമസ് കളത്തില്‍, മൈക്കിള്‍ ഇല്ലത്ത്, ജോണ്‍ മാത്യു, മാത്യു കൂട്ടക്കര, എന്നിവര്‍ വിവിധതരം ഇറച്ചികളും, സോസേജകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ജോണ്‍ മാത്യ നന്ദിപറഞ്ഞു. അടുത്ത പരിപാടിയായ സമ്മര്‍ പിക്‌നിക് ആഗസ്ത് മാസം മൂന്നാം ശനിയാഴ്ച്ച നടത്താന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha