ബോള്‍ട്ടണ്‍ തിരുന്നാള്‍
ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളും കലാപരിപാടികളുമായി മൂന്ന് ദിവസം നീണ്ടുനിന്ന ബോള്‍ട്ടണ്‍ മലയാളികളുടം ആത്മീയ ഉത്സവം സമാപിച്ചു. വൈദീകരെ അള്‍ത്താരയിലേക്ക് ആനയിച്ചതോടെ ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബാനക്കു തുടക്കമായി.
ഫാ.ജോസ് വടക്കേക്കൂറ്, ഫാ.ജോസ് തേണ്ടാത്തറ, ഫാ.കുര്യാക്കോസ് തേങ്ങാത്തറ, മോണ്‍ ജോണ്‍ ഡെയില്‍, ഫാ.തോമസ് തൈക്കൂട്ടത്തില്‍ എന്നിവര്‍ കാര്‍മ്മികരായി. ഫാ.ജോസ് തിരുന്നാല്‍ സന്ദേശം നല്കി. തുടര്‍ന്ന് ലദീഞ്ഞ്, തിരുന്നാള്‍ പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയും നടന്നു.
സെക്രട്ടറി ടേംസി സ്വാഗതം ആശംസിച്ചതോടെ വിവിധ കലാപരിപാടികള്‍ക്ക് അരങ്ങേറി. ട്രസ്റ്റി ജോസ് ആന്റണി നന്ദി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha