ഓസ്ട്രിയയില്‍ ഗുഹയിടുക്കില്‍ പെട്ടയാളെ രക്ഷപ്പെടുത്തി
സാന്‍സ്ബുര്‍ഗില്‍ മലയക്കുള്ളിലെ ഗുഹയില്‍പ്പെട്ടയാളെ അതിസാഹസികമായി രക്ഷപ്പെടുത്തി.വ്യാഴാഴ്ചയാണ് 2210 മീറ്റര്‍ അടി താഴ്ച്ചയിലേക്ക് പോളെ എന്ന 27കാരന്‍ വീണത്. ഗുരുതരമായി പരിക്കേറ്റ പോളെയെ രക്ഷിക്കാന്‍ വ്യാഴാഴ്ച പ്രത്യേക പരിശീലനം ലഭിച്ച ഭരണ നിവാരണ സേനയുടെ നേതൃത്വത്തില്‍രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് സൈദിയുടെ നേതൃത്വത്തിലുള്ള 182 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. 3 ടണ്ണ് വസ്തുക്കളും , ഹെലികോപ്ടര്‍ 52 പ്രാവശ്യവും പറന്നു അര മില്ല്യന്‍ യൂറോ ചിലവായി രക്ഷാപ്രവര്‍ത്തനത്തില്‍ ഓസ്ട്രിയയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളരക്ഷാപ്രവര്‍ത്തകരും ,ഡോക്ടര്‍മാരും,ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു.കഴിഞ്ഞ ജൂണില് ഗുഹയില്‍പ്പെട്ട ഓസ്ട്രിയക്കാരനെ രണ്ടരക്കിലോമീറ്റര്‍ താഴ്ചയില്‍ നിന്ന് സാഹസികമായി ഒരാഴ്ചകൊണ്ട് രക്ഷപ്പെടുത്തിയിരുന്നു
ചൊവ്വാഴ്ച്ച രാവിലെ ഒരു മണിയോടെ 11.2 കിലോമീറ്റര്‍ നീണ്ട ഗുഹയില്‍ രണ്ടരകിലോമീറ്റര്‍ താഴ്ച്ചയില്‍ കുടുങ്ങിക്കിടന്ന പോളൊയെ കരക്കെത്തിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.12 മണിയോടെ 30 മീറ്റര്‍ താണ്ടി .പിന്നീടുള്ള ദുഷ്‌ക്കരമായ ഒരാള്‍ക്കു മാത്രം കടന്നു പോകാവുന്ന വഴികള്‍ താണ്ടി ശനിയാഴ്ച്ച രാവിലെ 2.18 മണിയോടു കൂടി ഗുഹയിലകപ്പെട്ട പോളോയെ കരക്കെത്തിക്കുയും പോലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തി
ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha