ജര്‍മനിയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി പുതിയ വെബ്‌സൈറ്റ്
യോഗ്യതയുള്ള ജോലിക്കാരുടെ രൂക്ഷമായ ക്ഷാമത്തെ നേരിടുന്നതിനുവേണ്ടി യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ബിരുദധാരികള്‍ക്ക് ജോലി ചെയ്യുവാനുള്ള അവസരം ലളിതമാക്കിക്കൊണ്ടാണ് 2012 ജൂലൈ മുതല്‍ ജര്‍മനിയില്‍ ബ്‌ളൂകാര്‍ഡ് സംവിധാനം നടപ്പിലാക്കിയത്.
യൂറോപ്പില്‍ 2009 മുതലാണ് ബ്‌ളൂകാര്‍ഡ് സിസ്റ്റം തുടങ്ങിയത്. എന്നാല്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ആദ്യം ഈ സമ്പ്രദായത്തിനോട് വിമുഖത കാട്ടിയെങ്കിലും പിന്നീടാണ് ഈ സിസ്റ്റത്തിന് യൂറോപ്യന്‍ യൂണിയനില്‍ ഏറെ സ്വീകാര്യത കൈവന്നത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇതിനു സഹായകമായി www.bluecardeurope.com എന്ന പേരില്‍ ഒരു പുതിയ വെബ്‌സൈറ്റ് ഇക്കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. ജോലി അന്വേഷിക്കുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഈ വെബ്‌സൈറ്റില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജര്‍മനിയില്‍ ഇപ്പോള്‍ മെറ്റല്‍ ആന്റ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രിയില്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐടി), ടെലികമ്യൂണിക്കേഷന്‍ എന്നീ ഇനങ്ങളില്‍ എന്‍ജിനീയര്‍ തസ്തികകളിലേയ്ക്കും, ഹെല്‍ത്ത്/ഗെരിയാത്രി കെയര്‍ മേഖലയില്‍ ഡോക്‌ടേഴ്‌സ്, നഴ്‌സസ് എന്നീ വിഭാഗക്കാര്‍ക്കും വളരെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് ഈ പുതിയ വെബ്‌സൈറ്റ് സഹായകമായിരിക്കും.
https://www.facebook.com/Malayalivartha