കുവൈത്തില്‍ ഓണ്‍ലൈനിലൂടെ അനാശാസ്യ പ്രവര്‍ത്തനവും വേശ്യാവൃത്തിയും; നാല് പ്രവാസികള്‍ അറസ്റ്റിൽ
കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിനും ഓണ്‍ലൈനിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും നാല് പ്രവാസികള്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലാണ് ഇവരെ പിടികൂടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും അനാശാസ്യ പ്രവര്‍ത്തനങ്ങളും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിച്ചെന്നും പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും ആരോപിച്ചാണ് ഒരാളെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം സാല്‍മിയില്‍ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ റെയ്‍ഡിലാണ് മറ്റ് മൂന്ന് പേര്‍ അറസ്റ്റിലായത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് ഇവരുടെ അറസ്റ്റ്. ശേഷം ഇവരെയും തുടര്‍ നടപടികള്‍ക്കായി കൈമാറി. താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്ന മറ്റൊരു യുവതിയെയും പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്‍തു. സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയതിന് ഇവര്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇവരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
ഇതിനു പുറമെ മഹ്ബൂല മേഖലയിൽ വേശ്യാവൃത്തിയിൽ 9 പേർ ഏർപ്പെട്ടതായി അധികൃതർ കണ്ടെത്തി. പിടിയിലായ എല്ലാവരെയും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം തുടർച്ചയായ തീവ്ര സുരക്ഷാ നടപടികൾ കർശനമായി തുടരുകയാണ്
കഴിഞ്ഞ മാസവും കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ആറ് പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തിരുന്നു .ആഭ്യന്തര മന്ത്രാലയവും ആന്റി ഹ്യൂമണ്‍ ട്രാഫികിങ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും വാടകയ്ക്ക് നല്‍കിയിരുന്ന ഒരു പുരുഷനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
അതിനിടെ, കുവൈത്തില്‍ വിവിധ മന്ത്രാലയങ്ങളും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും മുനിസിപ്പാലിറ്റിയും ചേര്‍ന്നു നടത്തുന്ന റെയ്ഡുകള്‍ തുടരുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാല്‍മിയയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി വിദേശികള്‍ അറസ്റ്റിലായിരുന്നു. ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും മറ്റ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന കുറഞ്ഞ വരുമാനക്കാരായ വിദേശികളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ എംപ്ലോയ്!മെന്റ് പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് പറഞ്ഞു. സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് റെയ്ഡുകളില്‍ ലക്ഷ്യമിടുന്നത്. ലൈസന്‍സില്ലാത്ത ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരും സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുമായ നിരവധി സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്തതായും ഡോ. ഫഹദ് മുറാദ് പറഞ്ഞു.
https://www.facebook.com/Malayalivartha