ഇനിയെല്ലാം ഞൊടിയിടയിൽ, ദുബൈ വിമാനത്താവളത്തിൽ പ്രവാസി കുടുംബങ്ങളെ കാത്തിരിക്കുന്നത്, കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി അധികൃതർ...!
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം. ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന . കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ എന്നു വേണ്ട യാത്രക്കാർക്ക് പ്രയോജനകരമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അതുപോലെ പുതിയ സേവനങ്ങൾ മികച്ചതെന്ന് തോന്നിയാൽ ഇത് മറ്റ് ടെർ മിനലുകളിലേക്ക് വ്യാപിപ്പിക്കുകയാണ് പതിവ്. അത്തരത്തിൽ ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അധികൃതര്‍. എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തേക്കും കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംവിധാനം വിജയമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തും ഇത്തരം കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പാസ്‌പോര്‍ട്ട് നിയന്ത്രണത്തില്‍ സജീവമായി പങ്കെടുക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിലൂടെ, കുട്ടി യാത്രക്കാര്‍ക്ക് മികച്ചതും അവിസ്മരണീയവുമായ യാത്ര മതിപ്പ് സൃഷ്ടിക്കാന്‍ ദുബായ് എമിഗ്രേഷന്‍ ലക്ഷ്യമിടുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു .ഇത്തരത്തില്‍ കുട്ടികള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കാന്‍ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് കഴിയുന്നുണ്ടെന്ന് മനസിലായതായും അതിനാലാണ് നടപടിയെന്നും ദുബായ് എമിഗ്രേഷന്‍ ഹാപ്പിനസ് സര്‍വീസസ് ഡയറക്ടര്‍ കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു.
സേവനം എളുപ്പമാക്കാനായി കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാനും അവരുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും പ്രത്യേകം പരിശീലനം ലഭിച്ച പാസ്‌പോര്‍ട്ട് ഓഫീസര്‍മാരും വിദഗ്ധ ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്. ദുബായിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വയം സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനം ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിന്റെ അറൈവല്‍ ഭാഗത്ത് കഴിഞ്ഞ മാസമാണ് സ്ഥാപിച്ചത്. 4 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക.
അതേസമയം ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ചെക്ക്–ഇൻ ചെയ്യാനായി സാറയെന്ന റോബട്ടിന്റെ സേവനം പ്രയോജനപ്പെടുത്താം. ഇത് തികച്ചും പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ്.
അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ/സ്മാർട് ഫോൺ വഴി നൽകും. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha