അണക്കെട്ട് തകർന്നു, സൗദിയിൽ വീടുകളും റോഡുകളും വെള്ളത്തിനടിയിൽ, കനത്ത നാശനഷ്ടം, ദൃശ്യങ്ങൾ പുറത്ത്
ഒട്ടേറെ പ്രവാസികൾ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ അണക്കെട്ട് തകർന്ന് വീടുകളും ഹൈവേകളും റോഡുകളും വെള്ളത്തിനടിയിൽപ്പെട്ടിരിക്കുകയാണ്. കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദിയിലെ അൽ ഖുറയ്യത്ത് ഗവർണറേറ്റിലെ അൽ നസിഫ സെന്ററിലെ ‘സമർമദാ’ വാലി ഡാം ആണ് ഭാഗികമായി തകർന്നത്.
കനത്ത മഴയുടെ ഫലമായി അണക്കെട്ടിന് കേടുപാടുകൾ സംഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. കെട്ടിടങ്ങളും കൃഷിയിടങ്ങളും എല്ലാം കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ മുങ്ങി. ഒട്ടേറെകൃഷിയിടങ്ങളും കെട്ടിടങ്ങളും ഇത്തരത്തിൽ മണ്ണിനടിയിലാവുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ആഴ്ചയിൽ അൽ ജൗഫ് മേഖലയിൽ കനത്ത മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് വലിയ പാറകളും മണ്ണും മറ്റും ഒലിച്ചിറങ്ങിയിരുന്നു. ഇത് അണക്കെട്ടിന് കേടുപാടുകൾ വരുത്തിയതിനെ തുടർന്നാണ് അണക്കെട്ടിന് ഭാഗിക തകർച്ച ഉണ്ടായത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അപകടത്തിൽ ഇതുവരെ ആളപായമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അണക്കെട്ട് തകർന്ന് ചെളിയോട് കൂടിയ വെള്ളം കുത്തിയൊലിച്ച് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...
https://www.facebook.com/Malayalivartha