ഹൃദയാഘാതം, ഒമാനിൽ നിർമ്മാണ തൊഴിലാളിയായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു
ഒമാനിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു. ചാവർകോട് നദിയ വില്ല വീട്ടിൽ ഷാജിയുടെ മകൻ ഷിജു ഷാജി (36) ആണ് ഒമാനിലെ ബാത്തിനാ മേഖലയിലെ ലിവയിൽ ഹൃദയാഘതം മൂലം മരണപ്പെട്ടത്. നിർമ്മാണ തൊഴിലാളി ആയിരുന്നു. മാതാവ് - പ്രസന്ന. അശ്വതിയാണ് ഭാര്യ. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ ലിവ കെഎംസിസി പ്രവർത്തകർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു.
അതേസമയം മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞു വീണ് മരിച്ചു. ഹജ് നിർവഹിക്കാനായി മക്കയിലെത്തിയ തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (64) ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് ഇന്നലെ വൈകീട്ട് ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
സ്വകാര്യ ഗ്രൂപ്പിൽ ബുധനാഴ്ച വൈകീട്ടാണ് ഇവർ ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: അബ്ദുട്ടി, മാതാവ്: അയിഷ, ഭർത്താവ്: ബീരാൻ..
https://www.facebook.com/Malayalivartha