പ്രവാസി വനിതയ്ക്ക് ഒറ്റയടിക്ക് കിട്ടിയത് 44 കോടി, മലയാളി നഴ്സിനെ തേടി ഭാഗ്യദേവതയെത്തിയത് ബിഗ് ടിക്കറ്റ് 252-ാം സീരിസ് നറുക്കെടുപ്പിൽ
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്. എങ്ങാനും ഭാഗ്യദേവത കടാക്ഷിച്ചാൽ പിന്നെ കഷ്ടപ്പെട്ട് പ്രവാസ ജീവിതം തള്ളി നീക്കേണ്ടതില്ലല്ലോ എന്ന് ഓർത്ത് മിക്ക പ്രവാസികളും സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇപ്പോൾ യുഎഇയിൽ
മലയാളി നഴ്സിന് 44 കോടിയോളം രൂപ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചിരിക്കുകയാണ്.
അബുദാബിയിൽ ജോലി ചെയ്യുന്ന ലൗസി മോൾ അച്ചാമ്മയെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയായ ലൗസിമോള്‍ അച്ചാമ്മ രണ്ട് കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ലൗസിയെ തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് വേദിയില്‍ നിന്ന് സംഘാടകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ലൗസി.
ഒന്നാം സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ലൗസിയുടെ പ്രതികരണം. പിന്നീട് സന്തോഷം ആനന്ദ കണ്ണീരിന് വഴിമാറി. സംസാരിക്കാന്‍ പോലുമാവാതെ ഇടറിയ ശബ്‍ദത്തില്‍ ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞ് ഫോണ്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു.കഴിഞ്ഞ 21 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിക്കുന്ന ലൗലിയുടെ ഭർത്താവ് മക്കളെ ഉപരിപഠനത്തിന് ചേർക്കാനായി നാട്ടിലാണുള്ളത്. അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗസി. പറഞ്ഞു.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് യാത്രയ്ക്കിടെയാണ് മിക്കവാറും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗസി. പറഞ്ഞു. കുറച്ചുഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. മക്കളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും അവർ പിന്നീട് വ്യക്തമാക്കി.ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ നാല് ഇന്ത്യക്കാർക്ക് കൂടി സമ്മാനങ്ങൾ ലഭിച്ചു.
216693 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‍ അലക്സ് കുരുവിളയാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്.ഓണ്‍ലൈനായി 315043 എന്ന നമ്പറിലുള്ള ടിക്കറ്റ് സ്വന്തമാക്കിയ മറ്റൊരു ഇന്ത്യക്കാരന്‍ നജീബ് അബ്‍ദുല്ല അമ്പലത്ത് വീട്ടില്‍ 70,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കി.
മലയാളിയായ ഫിറോസ് പുതിയകോവിലകം 50,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹനായി. ഓണ്‍ലൈനായി എടുത്ത 147979 എന്ന ടിക്കറ്റിലൂടെയാണ് ഫിറോസിനെ ഭാഗ്യം തേടിയെത്തിയത്.ഇന്ത്യക്കാരാനായ റിതീഷ് മാലികിന് 217939 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ 20,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം ലഭിച്ചു.
https://www.facebook.com/Malayalivartha