യുഎഇയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്, അപകടം ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെ
യുഎഇയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അജ്മാനിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്ന വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.
അജ്മാന്‍ ജര്‍ഫിലെ ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികൾ ടാങ്കുകളിലൊന്നിന് മുകളിലൂടെ വെൽഡിംഗ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേക്ക് പറക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയായിരുന്നു. ജൂൺ 4ന് രാവിലെ 11 മണിയോടെയാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് അജ്മാൻ പൊലീസ് പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് മേധാവി പറഞ്ഞു.പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍, രണ്ട് തൊഴിലാളികള്‍ ടാങ്കിന് മുകളില്‍ വെല്‍ഡിംഗ് ജോലികള്‍ നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി, ഇത് ടാങ്കിലേക്ക് തീപ്പൊരി പറന്നതിന്റെ ഫലമായി പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിച്ച ടാങ്കിന്റെ ശകലങ്ങള്‍ തെറിച്ച് വീണാണ് രണ്ട് തൊഴിലാളികള്‍ മരിച്ചതും മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്ന് അല്‍ നുഐമി അറിയിച്ചു. തുടര്‍ന്ന് ദേശീയ ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, ട്രാഫിക് പട്രോളിംഗ് എന്നിവയെ വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha