ഇത്തവണയും ഭാഗ്യദേവത മലയാളിക്കൊപ്പം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി ബസ് ഡ്രൈവർക്ക് രണ്ടാം തവണയും ലക്ഷങ്ങൾ സമ്മാനം
ബിഗ് ടിക്കറ്റിനെ കുറിച്ച് പ്രവാസികളോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ? ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികൾ നിരവധിയാണ്. ഓരോ വർഷം കഴിയുന്തോറും ഇതിൽ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്. സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് വാങ്ങിയാണ് പലരും ഭാഗ്യം പരീക്ഷിക്കുന്നത്. അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രം എടുത്ത് നോക്കിയാല്‍ വിജയിച്ചവരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നത് ഒരുപക്ഷെ മലയാളികളെയായിരിക്കും. ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് വലിയ ഭാഗ്യമുണ്ടെന്ന് പൊതുവെ സ്വദേശികള്‍ പോലും വിശ്വസിക്കുന്നുണ്ട്.
ഇത്തവണത്തെ പ്രതിവാര നറുക്കെടുപ്പിൽ മലയാളി ബസ് ഡ്രൈവറെ രണ്ടാംതവണയും ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്. 45 കാരമായ റിയാസിന് 15 സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിന് ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നത്. അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായ റിയാസ് 2008 മുതൽ 15 സുഹൃത്തുക്കളോടൊപ്പം ഭാഗ്യപരീക്ഷണം നടത്തി വരുന്നു. ഈ വർഷം നടന്ന നറുക്കെടുപ്പിൽ 22 ലക്ഷം രൂപ നേടിയിരുന്നു. കൂടാതെ, 2012ൽ 40,000 ദിർഹവും സമ്മാനം ലഭിച്ചു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കും.
നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും ഭാവി ജീവിതം മികച്ചതാക്കാൻ പണം ഉപയോഗിക്കാനാണ് തീരുമാനം. കൂടാതെ ഭാര്യയെയും മക്കളെയും രണ്ടു മാസത്തെ അവധിക്ക് അബുദാബിയിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. മറ്റ് ആഴ്ചകളിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരനായ ബിമലേഷ് യാദവ് (48), ഷിഹാ മിഥില, ബബിൻ ഉറത്ത് എന്നിവരും ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടി.
ബിഗ് ടിക്കറ്റിൻറെ കഴിഞ്ഞ വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്കാണ് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചിത്. 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം ആണ് സമ്മാനം ലഭിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന പ്രമോദ് ശശിധരൻ നായരാണ് ലക്ഷാധിപതിയായ മലയാളി. സൗദിയിൽ ആണ് പ്രമോദ് ശശിധരൻ നായർ ജോലി ചെയ്യുന്നത്. നാലു വർഷമായി എല്ലാ മാസവും പ്രമോദ് ശശിധരൻ നായർ മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്.
വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ ഇതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ടായിരുന്നു. എന്നാലും ഇത്തവണ ചെറിയ സമ്മാനം എന്തെങ്കിലും ലഭിക്കുമന്ന് പ്രതീക്ഷയുണ്ടായിരുന്നു. ലക്കി നമ്പറായ അഞ്ച് ഉള്ള ടിക്കറ്റാണ് ഞാൻ എടുത്തത്. ശേഷം ഞാൻ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് പരിശോധിച്ചു. അപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിയുന്നത്. ഭാര്യയെ വിളിച്ചു സന്തോഷവാർത്ത അറിയിച്ചു.
ഭാര്യക്ക് വേണ്ടി കാർ വാങ്ങാൻ ആണ് പ്രൈസ് മണി ഉപയോഗിക്കുക എന്നാണ് പ്രമോദ് ശശിധരൻ നായർ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. രണ്ട് പെൺമക്കളാണ് പ്രമോദ് ശശിധരൻ നായർക്കുള്ളത്. ഹൈദരാബാദ് സ്വദേശി നരേഷ് കുമാർ, നൂർ മുഹമ്മദ്, തദാവർത്തി അൻജനെയുലു എന്നിവരാണ് സമ്മാനാർഹനായ മറ്റു 3 പേർ.
https://www.facebook.com/Malayalivartha