ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടക്കം, ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി തീർത്ഥാടൻ മരിച്ചു
സൗദിയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനതാവളത്തിൽ എത്തിയ മലയാളി മരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി സമീർ മൻസിലിൽ ഹസ്സൻ മീരാൻ ആണ് മരിച്ചത്. 72 വയസായിരുന്നു.
പരേതയായ ജമീലയാണ് ഭാര്യ. മക്കൾ: ഷമീർ (യുഎഇ), ഷെറീന, ഷെറീജ. മരുമക്കൾ: സുധീർ (സൗദി), അനസ്, സുറുമി. മരണാനന്തര കർമ്മങ്ങൾക്ക് ജിദ്ദ കെ എംസി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്.
https://www.facebook.com/Malayalivartha