വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം, സൗദിയിൽ പ്രവാസി മലയാളി കുത്തിത്തേറ്റു മരിച്ചു, രണ്ട് ബംഗ്ലാദേശി സ്വദേശികൾ പിടിയിൽ
സൗദിയിൽ പ്രവാസി മലയാളിയെ കുത്തിക്കൊന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി സൈദ് ഹാജിയുടെ മകന്‍ ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദാണ് (44) കൊല്ലപ്പട്ടത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പത് മണിയോടെ ജിസാനിലുള്ള ദര്‍ബ് എന്ന സ്ഥലത്താണ് സംഭവം.ദര്‍ബില്‍ ഒരു ശീഷ കടയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
ഇന്നലെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്. കുത്തേറ്റ അബ്ദുൽ മജീദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അബ്ദുൽ മജീദിനെ കുത്തിയശേഷം കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15 വർഷമായി അബ്‌ദുൽ മജീദ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. സഹോദരങ്ങളായ സൈനുദ്ദീൻ, സിയാവുദ്ദീൻ എന്നിവരും സൗദിയിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയി അബ്ദുല്‍ മജീദ് തിരിച്ചെത്തിയത്. മാതാവ്: സി.പി സൈനബ(61). ഭാര്യ: റൈഹാനത്ത് ഇ.കെ (38). മക്കള്‍: ഫാത്വിമത്തു നാജിയ സി.പി (20), മിദ്‌ലാജ് സി.പി (15).
https://www.facebook.com/Malayalivartha