സൗദിയില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് അപകടം, രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചതായും പ്രതിരോധ മന്ത്രാലയം
സൗദി അറേബ്യയില്‍ യുദ്ധവിമാനം തകര്‍ന്നുവീണുള്ള അപകടങ്ങൾ തുടർക്കഥയാകുന്നു. ഇപ്പോഴും അത്തരത്തിലൊരു വാർത്തയാണ് പുറത്തുവരുന്നത്. സൗദി വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ കിങ് അബ്ദുല്‍ അസീസ് വ്യോമതാവളത്തില്‍ വെച്ചാണ് സംഭവം.സൗദി വ്യോമസേനയുടെ എഫ്-15എസ്എ ഇനത്തില്‍ പെട്ട പോര്‍വിമാനമാണ് തകര്‍ന്നുവീണത്. പതിവ് പരിശീലനത്തിനിടെയാണ് സംഭവമെന്നും രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതേ ഇനത്തില്‍ പെട്ട യുദ്ധവിമാനം കഴിഞ്ഞ ജൂലൈയില്‍ തകര്‍ന്നുവീണ് രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15. വ്യാഴം ഉച്ചക്ക് 12.50 ന് ആണ് വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. അപകട കാരണം കണ്ടെത്താന്‍ പ്രത്യേക സമിതി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
സൗദി റോയല്‍ എയര്‍ഫോഴ്‌സിന് കീഴിലെ എഫ്-15 എസ്എ യുദ്ധവിമാനം കഴിഞ്ഞ ജൂലൈയില്‍ തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുഷൈത്തിൽ ആണ് യുദ്ധവിമാനം തകർന്ന് വീണതെന്നാണ് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചത്. പ്രതിരോധ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. കിങ് ഖാലിദ് എയര്‍ബേസ് മേഖലയില്‍ പരിശീലന പറക്കലിനിടെയാണ് അപകടത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha