കേരളത്തിലേക്കുള്ള നിർത്തിവെച്ച സർവീസുകൾ ഒരോന്നായി തുടങ്ങാൻ സലാം എയർ, ഫുജൈറ-കരിപ്പൂർ സർവീസ് 18 മുതൽ, തിരുവനന്തപുരം സർവീസ് ജനുവരി 10 മുതൽ
കേരളത്തിലേക്ക് നിർത്തിവെച്ച സർവീസുകൾ ഒരോന്നായി തുടങ്ങാൻ സലാം എയർ. ഇതിൽ യുഎഇയിൽ നിന്നുള്ള സർവീസുകളാണ് ആദ്യം തുടങ്ങുക. സലാം എയറിന്റെ യുഎഇയിലെ ഫുജൈറ എയർപ്പോർട്ടിൽ നിന്ന് –കരിപ്പുരിലേക്കുള്ള സർവീസ് 18 മുതൽ തുടങ്ങുമെന്ന് വിമാനക്കമ്പനി അറിയിച്ചു. 18ന് രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയിൽ നിന്ന് സർവീസുണ്ടാകും. രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂർ മസ്കത്തിൽ താമസമുണ്ട്. ഏത് സർവീസ് ഉപയോഗിച്ചാലും 19നു പുലർച്ചെ 3.20ന് കരിപ്പൂർ എത്തും.
രാവിലെ 4.05ന് പുറപ്പെട്ട് 9.55ന് ഫുജൈറയിൽ മടങ്ങിയെത്തും. 18ന് കരിപ്പൂരിലേക്ക് 888 ദിർഹവും 20നു ഫുജൈറയിലേക്ക് 561 ദിർഹവുമാണ് നിരക്ക്. തിരുവനന്തപുരം സർവീസ് ജനുവരി 10നും തുടങ്ങും. മസ്കത്ത് വഴി ആഴ്ചയിൽ രണ്ടു സർവീസാണുള്ളത്. രാത്രി വിമാനത്തിന് മസ്കത്തിലെ ഒന്നര മണിക്കൂർ ലേഓവർ ഉൾപ്പെടെ 6 മണിക്കൂറാണ് യാത്രാ സമയം.അതുപോലെ പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സർവീസും ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചത്.
സലാം എയർ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കുന്നുയെന്ന വാർത്ത പ്രവാസികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ടിക്കറ്റ് ബുക്കിങ് നടപടികള്‍ ഉടന്‍ ആരംഭിക്കും. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.
സലാം എയറിന് മസ്‌കറ്റില്‍ നിന്ന് മറ്റ് ഗള്‍ഫ് സെക്ടറുകളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളുള്ളതിനാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പുനരാരംഭിക്കുന്ന സര്‍വീസുകള്‍ ഉപകാരപ്രദമാവും. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ സലാം എയറിന്റെ മസ്‌കറ്റ് സര്‍വീസ് കണക്ഷന്‍ ഫൈ്‌ളറ്റായി ഉപയോഗപ്പെടുത്താനാവും.
കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന സലാം എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത് മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പോലെ തന്നെ കുറഞ്ഞ ചെവലില്‍ ഗള്‍ഫ് രാജ്യങ്ങളിലെത്താമെന്നതാണ് സലാം എയറിന്റെയും പ്രത്യേകത. വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് ഈ റൂട്ടുകളില്‍നിന്ന് സലാം എയര്‍ പൂര്‍ണമായി പിന്‍വാങ്ങിയിരുന്നത്.
ജൂലൈയിലാണ് സലാം എയർ കോഴിക്കോട്ടേക്ക് എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് ഒക്ടോബർ ഒന്ന് മുതൽ കമ്പനി ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിച്ചത്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അയക്കാനുള്ള പരിമിതി മൂലമാണ് സർവ്വീസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കിയത്. എത്ര കാലത്തേക്കാണ് സർവീസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് അന്ന് വിശദീകരണവും ഉണ്ടായിട്ടില്ല. പിന്നാലെയാണ് സർവീസ് പുനരാരംഭിക്കുന്ന വാർത്ത പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha