കപ്പൽ യാത്ര ആസ്വദിക്കാനായി പ്രവാസികൾ തയ്യാറായിക്കൊള്ളൂ, യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും, ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകും, സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം നടപടികൾ മുന്നോട്ടുപോകുന്നതിന്റെ സൂചന
കപ്പൽ യാത്ര ആസ്വദിക്കാനായി പ്രവാസികൾ എല്ലാവരും കാത്തിരിക്കുകയാണെന്ന് അറിയാം. കപ്പൽ സർവീസ് നടത്താനുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണ്. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങുമെന്ന വിവരമാണ് ലഭിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തോട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ആണ് ഇക്കാര്യം പറഞ്ഞത്. ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകും കപ്പൽ സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം നടപടികൾ മുന്നോട്ടുപോകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കപ്പൽ സർവീസിന് ടെണ്ടർ വിളിക്കാൻ കേരള മാരിടൈം ബോർഡിനെയും, നോർക്കയേയും ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് അറിയിച്ചത്. ഇതിന് മുന്നോടിയായി ഷാർജ ഇന്ത്യൻ അസോസിയേഷനും, മലബാർ ഡവലപ്മെന്റ് കൗൺസിലും മന്ത്രിയെ കണ്ടിരുന്നുവെന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പറഞ്ഞു. സര്‍വീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികള്‍, സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനാവും.
വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സീസണിൽ യാത്രക്കാർ കുറയും എന്നതിനാൽ ഈ കപ്പലുകളെ ആയുർവേദ മെഡിക്കൽ ടൂറിസത്തിനുള്ള ഉപാധിയാക്കാനും കേന്ദ്രത്തിന് മുന്നിൽ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. കപ്പൽ സർവീസ് വൈകുന്നത് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കിയവർക്കുള്ള മറുപടി കൂടിയാണ് കേന്ദ്രമന്ത്രി ലോക്സഭയിൽ നൽകിയതെന്നും വൈ.എ റഹീം പറഞ്ഞു.
ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസിയാത്രക്കാരുടെ ആവശ്യംപരിഗണിച്ചാണ് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത്. കേരള-ഗള്‍ഫ് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മലബാര്‍ ഡിവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേ ദുബായ് സന്ദര്‍ശിച്ചിരുന്നു. വിമാനടിക്കറ്റ് ചാര്‍ജിനത്തില്‍ വന്‍തുക നല്‍കിയാണ് ഇപ്പോള്‍ പ്രവാസികള്‍ കേരളത്തിലെത്തുന്നത്.
എന്നാൽ കപ്പൽ സർവീസ് തുടങ്ങുന്നതോടെ വൻതുക വിമാന ടിക്കറ്റിന് നൽകാതെ ഓണം, പെരുന്നാൾ, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷങ്ങളിൽ പ്രവാസികൾക്ക് നാട്ടിലെത്തി കുടുംബത്തോടൊപ്പം പങ്കെടുക്കാം. വിമാനടിക്കറ്റിന്റെ മൂന്നിലൊരുഭാഗം മാത്രമേ കപ്പലിന് വരുകയുള്ളൂ. വിമാനത്തില്‍ കൊണ്ടുവരുന്ന ലെഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാനും കഴിയും.
ദുബൈ-കൊച്ചി കപ്പല്‍ സര്‍വീസിന് യു.എ.ഇയിലെ പ്രവാസികള്‍, പ്രവാസി സംഘടനകള്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുന്നുണ്ട്. പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, എന്നിവ ആസ്വദിച്ച് മൂന്നു ദിവസം കൊണ്ട് പ്രവാസികൾക്ക് നാട്ടിലെത്താൻ കപ്പൽ സർവീസ് തുടങ്ങുന്നതോടെ സാധിക്കും. ഒരു ട്രിപ്പിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാം.
https://www.facebook.com/Malayalivartha