അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ സാങ്കേതിക തകരാർ, എയർ ഇന്ത്യവിമാനനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്
പറന്നുയർന്ന വിമാനത്തിൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ യാത്രക്കാരുടേയും അതുപോലെ തന്നെ ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് എത്രയുംപെട്ടെന്ന് അടിയന്തര ലാൻഡിങ് നടത്താറുണ്ട്. വിമാനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ, പക്ഷിയിടിക്കുകയോ, അതുമല്ലെങ്കിൽ അപകടരമായി രീതിയിലുള്ള യാത്രക്കാരുടെ പെരുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ മുന്നും പിന്നും നോക്കാതെ തന്നെ പൈലറ്റ് എമർജൻസി ലാൻഡിങ്ങിനുള്ള അനുമതി തേടാറുണ്ട്.ഇപ്പോൾ അബൂദബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ അപകട സാധ്യത കണക്കിലെടുത്ത് എമർജൻസി ലാൻഡിങ് നടത്തിയിരിക്കുകയാണ്.
എന്നാൽ എന്താണ് വിമാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ എന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല. എയർ ഇന്ത്യയുടെ ഐ എക്സ് 815 നമ്പർ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് കണ്ണൂരിൽ അടിയന്തര ലാൻഡിങ് നടത്തിയത്. മംഗളൂരുവിൽ നിന്ന് രാത്രി 9.27ന് പറന്നുയർന്നയായിരുന്നു എയർ ഇന്ത്യ വിമാനം. യാത്ര പുറപ്പെട്ട് നൂറു കിലോമീറ്റർ പിന്നിടുന്നതിന് മുമ്പ് തന്നെ സാങ്കേതിക തകരാർ നേരിടുകയായിരുന്നു. തുടർന്ന് പൈലറ്റ് കണ്ണൂരിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി.
വിമാനം കണ്ണൂരിൽ ഇറക്കാൻ അനുമതി ലഭിച്ചതോടെ ഇന്ധനം ഒഴുക്കിക്കളയുന്നതിനായി കടലിന് മുകളിൽ പലതവണ വട്ടമിട്ട് പറന്ന ശേഷം 12.10ഓടെ വിമാനം കണ്ണൂരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തമായി നിലത്തിറക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
അതുപോലെ വിമാനത്തിൽ ഫയർ അലാറം മുഴങ്ങിയതിനെ കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂർ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത് വാർത്തയായിരുന്നു. സെപ്റ്റംബറിലായിരുന്നു സംഭവം. 176 യാത്രക്കാരായിരുന്നു ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു മണിക്കൂറോളം പറന്നശേഷമാണ് കാർഗോ ഭാഗത്തുനിന്ന് തീപിടിച്ചതായി പൈലറ്റിന് അപായസൂചന ലഭിച്ചത്. തുടർന്ന് വിമാനത്തിൽ ഫയർ അലാറം നിർത്താതെ മുഴങ്ങി. ഇതോടെ യാത്രക്കാരും ആകെ പരിഭ്രാന്തിരായി.
ഉടനെ പൈലറ്റ് എയർ കൺട്രോൾ യൂനിറ്റുമായി ബന്ധപ്പെടുകയും വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. വിമാനത്താവളം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് 10.28നാണ് അപകടസന്ദേശം ലഭിച്ചത്. തുടര്‍ന്ന്, അടിയന്തര ലാന്‍ഡിങ്ങിന് ആവിശ്യമായ ഫുള്‍ സ്‌കെയില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് മുന്നൊരുക്കങ്ങളും നടത്തി. വിമാനത്താവളം അഗ്‌നിരക്ഷാസേന, സംസ്ഥാന അഗ്‌നിരക്ഷാ സേന, സിഐഎസ്എഫ്, മെഡിക്കല്‍ ടീം, എടിസി പൊലീസ് തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമായിരുന്നു.
അലാറം മുഴങ്ങിയ ഉടന്‍ ക്യാപ്റ്റന്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചിരുന്നതായും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും അറിയിച്ചിരുന്നു. ആദ്യമായാണ് കണ്ണൂരില്‍ ഒരു വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ് നടക്കുന്നത്. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയ പരിശോധിച്ച്, അസ്വാഭാവികമായി മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ വിമാനത്താവളത്തില്‍ പ്രഖ്യാപിച്ച അടിയന്തര സാഹചര്യം പിന്‍വലിച്ചു. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബൈയിലേക്ക് കൊണ്ടുപോകാൻ ബദൽ മാർഗം ഒരുക്കുമെന്ന് അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha