പ്രതികൂല കാലാവസ്ഥ, കുവൈത്തിൽ വിമാന സർവീസുകൾ വൈകി, പതിനേഴോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കുവൈത്തിൽ വിമാന സർവീസുകൾ വൈകി. മഞ്ഞ് വീഴ്ചയെ തുടർന്ന് ദൃശ്യപരിതി 200 മീറ്ററിൽ താഴെയായി കുറഞ്ഞത് സർവീസുകളെ ബാധിച്ചു. കാലാവസ്ഥ വെല്ലുവിളിയായതിനാൽ യാത്രക്കാരും എയർലൈൻ ഓപ്പറേറ്റർമാരും ഒരുപോലെ തടസ്സങ്ങൾ നേരിട്ടു.
പതിനേഴോളം വിമാനങ്ങൾ ബഹ്‌റൈൻ, ദമാം, ബസറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കി. കൂടാതെ, പ്രതികൂല കാലാവസ്ഥയെ തുടർന്ന് കുവൈത്തിൽ നിന്നും പുറപ്പെടേണ്ട 20 ഓളം വിമാനങ്ങൾ വൈകാനും കാരണമായി.
https://www.facebook.com/Malayalivartha