കുടുംബ കലഹത്തിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി, സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം
സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഇപ്പോൾ കുടുംബ കലഹത്തിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സൗദി പൗരൻ മിശാല്‍ ബിന്‍ മിദാജ് അല്‍ ഉത്തൈബിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കുടുംബ കലഹത്തിനിടെ ഭാര്യ സാറ ബിന്‍ത് മുഹമ്മദ് അല്‍ ഉത്തൈബിയെ പ്രതി മര്‍ദ്ദിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ചുമരിലിടിച്ചതും മര്‍ദിച്ചതുമാണ് മരണകാരണമെന്ന് കണ്ടെത്തി.
സുരക്ഷ വകുപ്പുകള്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കേസ് സൗദി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് വിചാരണാ കോടതി വിധിക്കുകയും മേല്‍ക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു.റിയാദ് ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും വിചാരണാ സമയത്ത്
ദമ്പതികളുടെ മക്കളില്‍ ചിലര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇവരുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷം നടപ്പാക്കാനായി നീട്ടിവയ്ക്കുകയായിരുന്നു. മരണശിക്ഷ തന്നെ നല്‍കണമെന്ന് പ്രായപൂര്‍ത്തിയെത്തിയപ്പോള്‍ മറ്റു മക്കളും ശുപാര്‍ശ ചെയ്തതോടെ സൗദി റോയല്‍ കോര്‍ട്ടിന്റെ ഉത്തരവ് പ്രകാരം വിധി നടപ്പാക്കുകയായിരുന്നു. കരവാദ പ്രവര്‍ത്തനം, കൊലപാതകം, മതനിന്ദ, ബലാത്സംഗം, രാജ്യവിരുദ്ധപ്രവര്‍ത്തനം, വന്‍തോതിലുള്ള മയക്കുമരുന്ന കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് സൗദിയില്‍ വധശിക്ഷ ലഭിക്കും.
വിചാരണാ കോടതികളും പരമോന്നത കോടതിയും ശിക്ഷിച്ചാല്‍ സൗദി റോയല്‍ കോര്‍ട്ടില്‍ ദയാഹരജി സമര്‍പ്പിക്കാം. രാജാവിന്റെ ഉത്തരവ് കൂടി വരുന്നതോടെയാണ് വധശിക്ഷ നടപ്പാക്കുക. 2022 ലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. ഇതിനു മുമ്പ് 2016 ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്.
പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഭീകരവാദ കേസുകളില്‍ 2021ല്‍ 67 വധശിക്ഷകളും 2020ല്‍ 27 വധശിക്ഷകളും നടപ്പാക്കിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്ന് വ്യതിചലിച്ച വിശ്വാസങ്ങള്‍ പുലര്‍ത്തുന്നത് സൗദിയില്‍ കുറ്റകരമാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വഇദ, ഹൂത്തികള്‍ തുടങ്ങിയ വിദേശ ഭീകര സംഘടനകളോട് കൂറ് പ്രഖ്യാപിച്ച് അനുസരണ പ്രതിജ്ഞയെടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha