ബഹ്റൈന്‍ ദേശീയ ദിനം, ഡിസംബര്‍ 16 മുതല്‍ 18 വരെ പൊതു അവധി പ്രഖ്യാപിച്ചു
ബഹ്റൈന്‍ ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 16 മുതല്‍ 18 വരെയാണ് പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ.
സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അവധിയായിരിക്കും. ഡിസംബര്‍ 16 ആണ് ബഹ്റൈന്‍ ദേശീയ ദിനം. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം 18ന് അവധി നൽകുമെന്നും സർക്കുലറിൽ പറയുന്നു.
https://www.facebook.com/Malayalivartha