അർബുദ ബാധിതനായി ചികിത്സയിൽ, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു
സൗദിയിൽ അർബുദ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മുസ്തഫ (63) റിയാദിലെ സുലൈമാനിയ മിലിട്ടറി ആശുപത്രിയിലാണ് മരിച്ചത്. 35 വർഷമായി ഇതേ ആശുപത്രിയിൽ മെസഞ്ചറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. ഭാര്യയും മക്കളും റിയാദിൽ ഇദ്ദേഹത്തിനൊപ്പമായിരുന്നു താമസം.
പരേതരായ മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലത്ത്, മക്കൾ: ആരിഫ് മുഹമ്മദ്, അൽഫ മോൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha