ഖത്തർ ദേശീയദിനാഘോഷം, രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് അമീർ
ഖത്തർ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചു. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17നും 18നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഖത്തർ അമീർ ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ.
ഖത്തറിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന തരത്തിലുള്ള ആഘോഷ പരിപാടികൾ ആണ് നടക്കാൻ പോകുന്നത്. നൂറോളം പരിപാടികൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പരിപാടികൾ ആരംഭിച്ച് കഴിഞ്ഞു. ഡിസംബർ 18 വരെ ഇനി പരിപാടികൾ തുടരും.
https://www.facebook.com/Malayalivartha