ദുബൈ നഗരം കുറച്ചുകൂടി സ്മാർട്ടാകും, ഡ്രൈവറില്ലാതെ തനിയെ സഞ്ചരിക്കുന്ന കാറുകൾ അധികം വൈകാതെയെത്തും, സെൽഫ് ഡ്രൈവിങ് ടാക്സിയിൽ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ
യുഎഇയിൽ ഇനി കാറുകൾ ഡ്രൈവറില്ലാതെ തനിയെ സഞ്ചരിക്കും. ഗവൺമെന്‍റ് ഓഫ് ദുബായ് മീഡിയ ഓഫിസ് ആണ് സെൽഫ് ഡ്രൈവിങ് ടാക്‌സികൾ ഉടൻ ദുബായിൽ പുറത്തിറങ്ങും എന്ന വാർത്ത പുറത്തുവിട്ടത്.ദുബായിൽ സെൽഫ് ഡ്രൈവിങ് ടാക്‌സികൾ ഇറങ്ങുന്നതിന് മുന്നോടിയായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒരു സെൽഫ് ഡ്രൈവിങ് ടാക്സിയിൽ ഷെയ്ഖ് ഹംദാൻ യാത്ര ചെയ്യുന്ന വീഡിയോയാണിത്.
കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചത്. ഷെവർലെ ബോൾട്ട് അധിഷ്ഠിത ക്രൂയിസ് ഓട്ടോണമസ് വെഹിക്കിളിന്‍റെ ആദ്യ ഡെമോ റൈഡ് ജുമൈറ 1 ഏരിയയിൽ നടത്തിയിരുന്നു. ഇതിൽ ആണ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഞ്ചരിച്ചത്.
2021 ഏപ്രിലിൽ, സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂസിന്‍റെ ഇടപെടൽ നടത്തിയിരുന്നു. ഇതിന് പിന്നാവെ വാഹനങ്ങളുടെ കാര്യത്തിൽ ദുബായ് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ആർടിഎ വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ ആഗോള ഓട്ടോമോട്ടീവ് കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആർടിഎയും ക്രൂസും ചേർന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ 4,000 വാഹനങ്ങൾ പുറത്തിറക്കാൻ ആണ് പുതിയ കരാർ. ആദ്യത്തെ ഓട്ടോണമസ് ടാക്സി റൈഡ് അവതരിപ്പിച്ചിട്ടുണ്ട്.
സെൽഫ് ഡ്രൈവിങ് ഗതാഗതം വരുന്നതോടെ ദുബായിലെ നഗരം കുറച്ചുകൂടി സ്മാർട്ട് ആയി മാറും എന്നതാണ് ലക്ഷ്യം വെക്കുന്നത്. സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്കായി പുതിയ പദ്ധതികൾ ദുബായ് പ്രഖ്യാപിച്ചത് ഭാവിയെ മുന്നിൽ കണ്ടുകൊണ്ടാണ്. ലിഡാറുകളും റേഞ്ചിങ് ഉപകരണങ്ങളും ക്യാമറകളും മറ്റും ഉൾപ്പെടെയുള്ള സെൻസറുകളുടെ സംവിധാനത്തോടെയുള്ള എച്ച്ഡി മാപ്പിങ് സാങ്കേതികവിദ്യയാണ് രൂപപ്പെടിത്തുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മാറ്റർ അൽ തായർ, ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി എന്നിവർ ദുബായ് കീരീടാവകാശിക്കൊപ്പം സഞ്ചരിക്കുന്നത് കാണാൻ സാധിക്കും. വീഡിയോയിൽ കാർ തനിയെ സഞ്ചരിക്കുന്നതും അതിന്റെ മീറ്ററുകളും റോഡുകളും എല്ലാം കാണാൻ സാധിക്കും.
അതേസമയം 2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വയം നിയന്ത്രിയ ഗതാഗതവുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന മൂന്നാത് ലോക സമ്മേളനത്തിലാണ് കമ്പനി ഇതറിയിച്ചത്. പറക്കും ടാക്സികൾ സജീവമാകുന്നതോടെ ഇതിനു വേണ്ടി വികസിപ്പിച്ച വെർട്ടിപോർട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും.
https://www.facebook.com/Malayalivartha