ഹൃദയാഘാതം, ഒമാനിൽ പ്രവാസി വ്യവസായി മരിച്ചു
ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി വ്യവസായി മരിച്ചു. പത്തനംത്തിട്ട തിരുവല്ല വള്ളംകുളം സ്വദേശി സണ്ണി പി സക്കറിയ ( 59) ആണ് മസ്കറ്റിൽ മരണപ്പെട്ടത്. മസ്കറ്റ് ഗ്രീൻ ലീവ്സ് എന്ന കമ്പനിയുടെ ഉടമയായിരുന്നു സണ്ണി പി സക്കറിയ. തുണ്ടിയിൽ പരേതനായ പി എസ് ജോയ്ക്കുട്ടിയുടെ മകനാണ്.
ഭാര്യ: പള്ളിക്കൽ ഈരിക്കൽപടിറ്റതിൽ സൂസൻ, മക്കൾ: സെൻ, സ്നേഹ. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കറ്റിൽ സംസ്കരിക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.
https://www.facebook.com/Malayalivartha