മക്കളെ കാണാൻ സന്ദർശന വിസയിലെത്തി, സൗദിയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
സൗദിയിൽ സന്ദർശന വിസയിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹൈദരാബാദ് സ്വദേശി അബ്ദുൽ ഖദീർ (73) കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ആണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളായ അമീറിനെയും നസീറിനെയും സന്ദർശിക്കാൻ നാട്ടിൽനിന്ന് എത്തിയതായിരുന്നു.
ഭാര്യ മഹായ് തലത്ത് കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ടിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം സൗദിയിൽ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
https://www.facebook.com/Malayalivartha