കടയിൽ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണു, സൗദിയിൽ ഹൃദയസ്തംഭനം മൂലം മലപ്പുറം സ്വദേശി മരിച്ചു
സൗദിയിൽ ഹൃദയസ്തംഭനം മൂലം മലപ്പുറം സ്വദേശി മരിച്ചു. വള്ളിക്കുന്ന് മണ്ഡലം വെളിമുക്ക് പാറായിൽ മുഹമ്മദ് ഷാഫി (51) യാണ് ഹായിലിൽ മരണപ്പെട്ടത്. അൻപത്തിയൊന്നു വയസായിരുന്നു. ഹായിലിൽ ഫറൂജ് ബ്രോസ്റ്റഡ് കടയിൽ ജോലി ചെയ്തുവരുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ കിംഗ് കാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം മരണപ്പെടുകയായിരുന്നു.
പിതാവ്: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി പാറായി മൊയ്തീന് കോയ ഹാജി. മാതാവ്: ആയിഷ. ഭാര്യ: ജിസ്റ തിരൂരങ്ങാടി. മക്കള്‍: മുഹമ്മദ് സജീര്‍, മുഹമ്മദ് സാമില്‍, മുഹമ്മദ് ഷസിന്, എമിന് മുഹമ്മദ് എന്നിവരാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha