സൗദിയിൽ ഡീസൽ വില കുത്തനെ കൂടി, 50% ശതമാനത്തിലധികം വർദ്ധിപ്പിച്ച് വില പുതുക്കി അരാംകോ
സൗദിയിൽ ഡീസൽ വില അമ്പത് ശതമാനത്തിലധികം വർദ്ധിച്ചു. ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. ഡീസൽ ലിറ്ററിന് 1.15 റിയാലാണ് പുതുക്കിയ വില. നേരത്തെ ഇത് 75 ഹലാല ആയിരുന്നു. അതേസമയം, പെട്രോൾ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ 91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമായാണ് പെട്രോൾ വില.
എൽ പി ജി 0.93 ഹലാലയും മണ്ണെണ്ണക്ക് 0.95 ഹലാലയുമാണ് നിലവിലെ വില. രാജ്യത്ത് ഡീസൽ വിലയിൽ വർധനവ് വരുത്തിയത് ആവശ്യ വസ്തുക്കളുടെ വിലകളും ഉയരാൻ ഇടയാക്കും. ഡീസൽ ഉപയോഗം ഏറ്റവും കൂടുതലുള്ള ചരക്ക് ഗതാഗത മേഖലയിൽ ചിലവ് കുത്തനെ ഉയരുന്നത് വില വർധനവിന് ഇടയാക്കും.
https://www.facebook.com/Malayalivartha