പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേ വാഹനാപകടം, യുഎഇയിൽ ഒരു സ്വദേശി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
പുതുവത്സരദിനത്തില്‍ യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളികൾ മരിച്ച പിന്നാലെ അന്നേ ദിവസം മറ്റൊരു വാഹനാകടത്തിൽ അഞ്ച് പേർ മരിച്ചു. ദുബായിലെ ഹത്തയിൽ നിന്നും പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേയാണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ച അജ്മാനിലെ മസ്ഫൂത്ത് ഏരിയയിൽ വെച്ചാണ് അപകടം നടന്നത്. സ്വദേശി കുടുബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ദമ്പതികളും അവരുടെ രണ്ട് മക്കളും മരുമകളുമാണ് അപകടത്തിൽ മരിച്ചതെന്ന് അജ്മാൻ പോലീസ് അറിയിച്ചു.
ഇവർ സഞ്ചരിച്ച കാറിന് പിറകിൽ അമിത വേഗതയിൽ എത്തിയ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസും ആംബുലൻസും എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചു പേരുടേയും മരണം പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ കൂടെ സഞ്ചരിച്ച രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. ട്രക് ഡ്രെെവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണെന്നും ബാക്കി വിവിരങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അധ്യക്യതർ അറിയിച്ചു.
പുതുവത്സരദിനത്തില്‍ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ പേരൂര്‍ക്കട പരപ്പാറ തോളിക്കോട് സ്വദേശി ജസ്‌ന മന്‍സിലില്‍ ജാസിം സുലൈമാന്‍ (33), തിരുവനന്തപുരം പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ സനോജ് ഷാജഹാന്‍ (38) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കും. അപകടത്തില്‍ മറ്റ് നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.
മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്ന അബ്ദുല്‍ നസീര്‍ ഗുരുതരാവസ്ഥയില്‍ ഷാര്‍ജയിലെ ദൈദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ മൂത്ത മകള്‍ ഇഷ പരിക്കുകളോടെ ഇതേ ആശുപത്രിയിലുണ്ട്. ഇളയ മകന്‍ ആദമിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ജാസിമിന്റെ ബന്ധുവായ ഹാഷിക് കടക്കലിനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇദ്ദേഹം അജ്മാന്‍ ഖലീഫ ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്.
ഷാര്‍ജ-അജ്മാന്‍ റോഡില്‍ തിങ്കളാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടം. യുടേണ്‍ എടുക്കുന്നതിനിടെ എതിരേ വന്ന വാഹനം ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. പുതുവത്സരം ആഘോഷിക്കാനായി ജാസിമും ഭാര്യയും രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളായ സനോജും ഹാഷികും ഒരു വാഹനത്തില്‍ ഫുജൈറയില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ജാസിം ആയിരുന്നു വാഹനമോടിച്ചിരുന്നത്. ബന്ധുക്കളായ ജാസിമും ഷനോജും ചേര്‍ന്ന് അജ്മാനില്‍ ട്രാവല്‍സ് നടത്തിവരികയായിരുന്നു. സനോജിന്റെ കുടുംബം രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.
https://www.facebook.com/Malayalivartha