രോഗബാധയേൽക്കാൻ സാധ്യതയുള്ള ഈ വിഭാഗങ്ങൾ കോവിഡ്-19 വാക്സിൻ സ്വീകരിക്കണം, ജെഎന്‍വണ്‍ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം
കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം.
രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ കോവിഡ്-19 വാക്സിൻ സ്വീകരിക്കണമെന്നാണ് നിർദേശം. ജനുവരി 2-ന് സൗദി ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ പെട്ടന്ന് രോഗബാധയേൽക്കാൻ സാധ്യതയുള്ള ആറ് വിഭാഗങ്ങളിൽപ്പെടുന്നവരെക്കുറിച്ച് മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം...
ഗർഭിണികൾ, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് സമ്പർക്കമുള്ള ആരോഗ്യ പ്രവർത്തകർ, പ്രതിരോധശേഷി സംബന്ധമായ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, കാൻസർ പോലുള്ള രോഗങ്ങളുള്ളവർ, അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ വാക്സിൻ എടുത്തിരിക്കണം. ഇവർക്ക് സെഹതി ആപ്പ് ഉപയോഗിച്ച് കൊണ്ട് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ അനുമതി നേടാവുന്നതാണ്.
മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി നിര്‍ദേശം നൽകിയിട്ടുണ്ട്. മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം.രോഗബാധയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മക്ക, മദീന പള്ളികളുടെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ മാത്രമല്ല, മസ്ജിദുകളുടെ മുറ്റത്തും പരിസര പ്രദേശങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ജെഎന്‍.1 കണ്ടെത്തിയവരില്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കേണ്ട കേസുകള്‍ തീരെയില്ലെന്നും വ്യക്തമാക്കുന്നു.
കൊവിഡ്-19 മഹാമാരി കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ജൂണിലാണ് സൗദി അറേബ്യ പൂര്‍ണമായും എടുത്തുകളഞ്ഞത്. ഹജ്ജിന് ഏര്‍പ്പെടുത്തിയരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ വര്‍ഷം 18 ലക്ഷം പേര്‍ പുണ്യഭൂമിയിലെത്തിയിരുന്നു.ഉംറ സീസണായതിനാല്‍ ഇരു ഹറമുകളിലും തീര്‍ത്ഥാടകരുടെ വന്‍ തിരിക്കാണ് അനുഭവപ്പെടുന്നത്. മസ്ജിദുകള്‍ക്ക് ഉള്ളിലും മുറ്റത്തും പരിസര പ്രദേശങ്ങളിലുമെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ ഉംറ തീര്‍ത്ഥാടകരെ രാജ്യത്ത് എത്തിക്കാന്‍ സൗദി പദ്ധതി തയ്യാറാക്കിയിരുന്നു. സീസണില്‍ ഒരു കോടി ഉംറ വിസ നല്‍കാനാണ് സൗദി ലക്ഷ്യമിടുന്നത്.
കുവൈത്തിലും പുതിയ വകഭേദം അടുത്തിടെ സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. രാജ്യത്ത് കൊവിഡ് വകഭേദങ്ങളും മറ്റ് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് പ്രത്യേക സംഘം നിരീക്ഷിച്ചുവരുന്നുണ്ട്. പരിശോധനകളുടെ ഫലമായി ജെഎന്‍.1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരം വകഭേദങ്ങള്‍ കണ്ടെത്തുന്നത് പ്രവചനാതീതമാണ്. എന്നാല്‍ ഇപ്പോള്‍ അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha