നിയമം കർശനമാക്കി യുഎഇ, ഇനി തീയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ കനത്ത പിഴയും തടവും
പുതുവർഷത്തിൽ നിയമങ്ങൾ കർശനമാക്കുകയാണ് യുഎഇ. ഇത് അറിയാതെ പോയാൽ എട്ടിന്റെ പണിയാണ് വരാൻ പോകുന്നത്. രാജ്യം ഈ വർഷം കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഇനി തീയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. സാധാരണ പുതിയ സിനിമ കാണാൻ പോകുമ്പോൾ ആ സന്തോഷം പങ്കുവയ്ക്കാനായി സിനിമയുടെ ടൈറ്റിൽ അല്ലെങ്കിൽ സിനിമയിലെ പഞ്ച് ഡയലോഗുകൾ എന്നിവ ഫോണിൽ ചിത്രീകരിച്ച് സ്റ്റാറ്റസ് ഇടാറുണ്ട് നമ്മളിൽ പലരും.
എന്നാൽ ഇനി ആ പരിപാടി ഒന്നും നടക്കില്ല. ഒരു ഫോട്ടോപോലും എടുക്കുന്നതിന് വിലക്കുണ്ട്. അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രീനില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
2021-ൽ യുഎഇ ഗവൺമെന്റ് പകർപ്പവകാശം സംബന്ധിച്ച് 38-ാം നമ്പർ ഫെഡറൽ നിയമം പുറപ്പെടുവിക്കുകയും ഇത് 2022 ജനുവരിയിൽ പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്. അതിനാൽ പ്രേക്ഷകർ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ നിയമങ്ങൾ കർശനമായി അനുസരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha