ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തി, യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
റെക്കോർഡുകൾ സ്വന്തമാക്കി ലോകത്തെ അമ്പരപ്പിച്ച് പുതുവർഷത്തിലേക്ക് കടന്ന യുഎഇ അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. വളരെ ഉചിതമായ മാത്യകാരമായ ഒരു തീരുമാനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. യുഎഇ തങ്ങളുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെ പ്രഖ്യാപിക്കുകയായിരുന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ പ്രവാസികളും ഇരുകൈയ്യും നീട്ടിയാണ് ഈ തീരുമാനത്തെ സ്വീകരിച്ചത്. അർഹപ്പെട്ടവർക്ക് കൊടുക്കാം, Excellent. What an inspiration for the youth എന്ന് തുടങ്ങി തീരുമാനത്തെ അനുകുലിച്ചാണ് വാർത്തയ്ക്ക് വന്ന കമന്റുകൾ.
സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു, സുൽത്താൻ അൽ നെയാദി ഡോക്ടറേറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ബഹിരാകാശത്തെ ആദ്യത്തെ അറബി, കൂടാതെ ബഹിരാകാശത്ത് 6 മാസം ചെലവഴിച്ച ആദ്യത്തെ അറബി എന്നിങ്ങനെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. യുവജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിന് സാധിക്കും. അവരെ എത് ദിശയിലേക്ക് കൊണ്ട് പോകാൻ സാധിക്കും എന്നത് സംബന്ധിച്ച ധാരണ അദ്ദേഹത്തിനുണ്ട്. അവരെ സേവിക്കുന്നതിനും മുന്നോട്ട് പോകുന്നതിലും വലിയ പങ്ക് വഹിക്കാൻ സുൽത്താൻ അൽ നെയാദിക്ക് സാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് വ്യക്തിയാണ് അൽനെയ്ദി. ഏറ്റവും കൂടുതൽ കാലം ബഹിരാകാഷത്ത് താമസിച്ച് കാര്യങ്ങൾ പഠിച്ച വ്യക്തിയാണ് ഇദ്ദേഹം. സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് സഞ്ചാരി എന്ന ലോക റെക്കോർഡിന് ഉടമയാണ് ഇദ്ദേഹം. 6 മാസത്തെ ബഹിരാകാശ വാസത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണത്തിൽ അദ്ദേഹം പങ്കാളിയായി. അൽ നെയാദി പുതിയ യുവജന വകുപ്പ് മന്ത്രിയായി വരുന്നത് രാജ്യത്തിന് വലിയ ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് തങ്ങൾ എന്നും അദ്ദേഹം വ്യക്തിമാക്കി. ഇന്നലെയാണ് മന്ത്രിസഭയുടെ പുനഃസംഘടന വിവരങ്ങൾ ദുബായി ഭരണാധികാരിയായി ഷെയ്ഖ് മുഹമ്മദ് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha