സൗദിയിൽ അടിമുടിമാറുന്നു, യാത്രക്കാരുടെ ലഗേജുകള്‍ അവരുടെ താമസസ്ഥലത്തെത്തി സ്വീകരിക്കും, വീട്ടില്‍ നിന്ന് ചെക് ഇന്‍ പൂര്‍ത്തിയാക്കാനും ലഗേജുകള്‍ പരിശോധിച്ച് ടാഗ് ചെയ്ത് കൈമാറാനും സൗകര്യം
സൗദിയിലെത്തുവർക്ക് ഇനി അധികം ബുദ്ധിമുട്ട് കൂടാതെ യാത്ര ചെയ്യാം. യാത്രക്കാർക്കായി വളരെയധികം ഉപകാരപ്പെടുന്ന തീരുമാനമാണിത്. വിമാനയാത്രക്കാരുടെ ലഗേജുകള്‍ അവരുടെ താമസസ്ഥലത്തെത്തി സ്വീകരിക്കുന്ന സേവനം സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലഭ്യമാക്കുന്നു. സ്വന്തം വീട്ടില്‍ നിന്ന് ചെക് ഇന്‍ പൂര്‍ത്തിയാക്കാനും ലഗേജുകള്‍ പരിശോധിച്ച് ടാഗ് ചെയ്ത് കൈമാറാനുമുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്. ഇത് നടപ്പിലാകുന്നതോടെ ഇനി യാത്രക്കാർക്ക് ലഗേജുമായി എയർപ്പോർട്ടിലേക്ക് പോകേണ്ട ആവശ്യമില്ല.
'ട്രാവലര്‍ വിത്തൗട്ട് ബാഗ്' സേവനം ലഭിക്കാന്‍ സാധുതയുള്ള വിമാന ടിക്കറ്റിന് പുറമേ മുഴുവന്‍ യാത്രാരേഖകളും മുന്‍കൂര്‍ നല്‍കണം. ലഗേജില്‍ നിരോധിത ഇനങ്ങളൊന്നും ഉണ്ടായിരിക്കരുത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സേവനം ലഭ്യമാണ്. ആഭ്യന്തര-അന്തര്‍ദേശീയ യാത്രക്കാര്‍ക്കെല്ലാം സേവനം നല്‍കും. യാത്ര പുറപ്പെടുന്നതിന്റെ നിശ്ചിത സമയത്തിന് മുമ്പ് ആവശ്യപ്പെടുന്ന യാത്രക്കാരുടെ ലഗേജ് ആണ് വീട്ടിലെത്തി സ്വീകരിക്കുക. ഇതോടെ യാത്രാസമയമാവുമ്പോള്‍ ഹാന്‍ഡ് ബാഗേജ് മാത്രമെടുത്ത് വിമാനത്താവളത്തിലേക്ക് പോകാന്‍ സാധിക്കും.
സമയം ലാഭിക്കാനും വിമാനത്താവളത്തില്‍ യാത്രാനടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാനും കഴിയും. ലഗേജിന്റെ ഭാരം കൂടുമോ എന്ന ആശങ്ക ഇല്ലാതെയും ലഗേജ് വിമാനത്താവളത്തില്‍ എത്തിക്കേണ്ട പ്രയാസം അറിയാതെയും സമാധാനത്തോടെ യാത്ര ചെയ്യാനുള്ള അവസരമാണിത്.സൗദിയിലെ വിമാനത്താവളങ്ങളില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും യാത്രക്കാരെ സ്വീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മതാറാത്ത് ഹോള്‍ഡിങ് കമ്പനിയാണ് 'ട്രാവലര്‍ വിത്തൗട്ട് ബാഗ്' എന്ന പേരിലുള്ള പുതിയ സംവിധാനം നടപ്പാക്കുന്നത്.
അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കും. മതാറാത്ത് ഹോള്‍ഡിങുമായി ധാരണയുണ്ടാക്കിയ വിമാന കമ്പനികളുടെ ടിക്കറ്റ് എടുത്തവര്‍ക്കാണ് സേവനം. വിമാനയാത്ര പുറപ്പെടുന്നതിന്റെ എത്ര സമയം മുമ്പ് വരെ സേവനത്തിനായി കമ്പനിയെ സമീപിക്കാമെന്ന കാര്യം. സേവനത്തിനായി ഏത് മാര്‍ഗത്തിലൂടെയാണ് ബന്ധപ്പെടേണ്ടതെന്നും കമ്പനി അറിയിക്കും.
https://www.facebook.com/Malayalivartha