കഫേയിൽ ഒഴിഞ്ഞ മേശ ലഭിക്കാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന ദുബൈ ഭരണാധികാരി, ഷെയ്ഖ് മുഹമ്മദിനെ കണ്ട് അമ്പന്ന് ജീവനക്കാര്‍, ജുമൈറയിലെ തിരക്കേറിയ കഫേയിൽ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറൽ...
യുഎഇ ഭരണാധികാരികളുടെ അനൗദ്യോഗിക സന്ദർശനങ്ങൾ വളരെ കൗതുകത്തോടെ ആണ് പ്രവാസികൾ നോക്കി കാണുന്നത്. അത് പിന്നെ ആരാണ് അല്ലേ ഓർക്കാപ്പുറത്ത് ഇവരെ കണ്ടാൽ ആശ്ചര്യപ്പെടാത്തത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അവരോട് ഇടപഴകുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് പ്രവാസികളുടെ പ്രിയങ്കരനാണ്. ഇപ്പോൾ ജുമൈറയിലെ ഒരു തിരക്കേറിയ കഫേയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.
ഒഴിഞ്ഞ മേശ ലഭിക്കാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന ഭരണാധികാരിയെ കണ്ട് എല്ലാവരും അമ്പരന്നു. ഷെയ്ഖ് മുഹമ്മദിനെ അടുത്ത് കണ്ട ജീവനക്കാര്‍ക്കും കഫേ മാനേജ്മെന്റിനും സന്തോഷം അടക്കാനായില്ല. ദുബായിയെ ഇന്നത്തെ ആഗോള നഗരമാക്കി മാറ്റിയ ഷെയ്ഖ് മുഹമ്മദിനെ നേരിട്ട് കണ്ട കഫേ ഉടമയും ജീവനക്കാരും ഇതോടെ അമ്പരന്നു. ജീവനക്കാര്‍ ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്തെടുത്തു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു ചെറുസംഘത്തിനൊപ്പമാണ് അദ്ദേഹം സിപ്രിയാനി ഡോള്‍സി എന്ന കഫേ സന്ദര്‍ശിച്ചത്.
ഷെയ്ഖ് മുഹമ്മദ് കഫേയിലേക്ക് നടക്കുന്നതും ഇരിക്കുന്നതും തുടര്‍ന്ന് ആവേശഭരിതരായ ജീവനക്കാര്‍ ചിത്രങ്ങളും വീഡിയോകളും എടുക്കുക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ കാണാം. ആഹ്ലാദവും ആശ്ചര്യവും ഒരുപോലെ അനുഭവപ്പെട്ട സന്ദര്‍ഭമായിരുന്നു അതെന്ന് സിപ്രിയാനി ഡോള്‍സിയുമായി പങ്കാളിത്തമുള്ള ഗെയിന്‍സ്ബറോ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് മേധാവി തരെക് ബെക്ഡാഷെ പറഞ്ഞു.
ഷെയ്ഖ് മുഹമ്മദ് കഫേ സന്ദര്‍ശിച്ചത് അവിശ്വസനീയമായി തോന്നുവെന്നുവെന്നും ഇത് തങ്ങള്‍ക്ക് അഭിമാനവും അംഗീകാരവുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഷെയ്ഖ് മുഹമ്മദിനും മുഴുവന്‍ രാജകുടുംബത്തിനും രാജ്യത്ത് ഏറ്റവും രുചികരമായ ഭക്ഷണമാണ് ലഭ്യമാവുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അവര്‍ എവിടേക്കാണ് പോകുന്നതെന്നും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുവെന്നും കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല ദുബായ് ഭരണാധികാരി ഇത്തരത്തിൽ അനൗദ്യോഗിക സന്ദർശനം നടത്തുന്നത്. മുമ്പ് അറ്റ്‌ലാന്റിസ് ദ് പാമിലെ നോബു റസ്റ്ററന്റിൽ ദുബായ് ഭരണാധികാരി അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. സുരക്ഷാ പിരിമുറുക്കങ്ങളൊന്നുമില്ലാതെ റസ്റ്ററന്റിലെത്തിയ അദ്ദേഹത്തെ തിരിച്ചറിഞ്ഞവർ മൊബൈൽ ഫോണിലെ ക്യാമറകൾ ഓണാക്കി പ്രിയ ഭരണാധികാരിയുടെ ദ്യശ്യങ്ങൾ പകർത്താൻ തുടങ്ങി.
ആളും ആരവവും ഇല്ലാതെ ജാപ്പനീസ് റസ്റ്ററന്റായ നോബുവിൽ അദ്ദേഹം ഇരുന്നു. ഇതിനു മുൻപും നോബുവിൽ ഷെയ്ഖ് മുഹമ്മദിനെ കണ്ടവരുണ്ട്. ഷെയ്ഖ് മുഹമ്മദിന്റെ വരവ് നോബു അവരുടെ സമൂഹ മാധ്യമ പേജിൽ ആഘോഷമാക്കി. ആയിരക്കണക്കിന് ആളുകളാണ് വിഡിയോയും ചിത്രങ്ങളും കണ്ടത്. അറ്റ്ലാന്റിസിലെ 22ാം നിലയിലാണ് നോബു. വിനോദ സഞ്ചാരികളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട ജാപ്പനീസ് റസ്റ്ററന്റുകളിൽ ഒന്നാണിത്.
https://www.facebook.com/Malayalivartha