താമസസ്ഥലത്ത് വെച്ചു നെഞ്ചുവേദന, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
സൗദിയിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു. പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് താമസസ്ഥലത്ത് വെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ കുമാരി റിയാദിലെ അൽ ഫലാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ഏക മകൾ ശ്രദ്ധ വിദേശത്ത് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. സഹോദരൻ മണിരാജ് ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിന്‍റെയും അൽ ഗരാവി ഗ്രൂപ്പിലെ സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്നു.
https://www.facebook.com/Malayalivartha