പ്രവാസികൾക്ക് നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം, അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഓഫർ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്, തെരഞ്ഞെടുത്ത മറ്റ് സ്ഥലങ്ങളിലേക്കും ഓഫർ...!!
പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരം ഒരുക്കി യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ്.പരിമിതകാലത്തേക്കാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 13ന് തുടങ്ങി 18ാം തീയതിവരെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത്തിഹാദിന്റെ ഈ ഓഫർ ലഭിക്കുക. അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ആണ് നിങ്ങളുടെ യാത്ര എങ്കിൽ ടിക്കറ്റ് നിങ്ങൾക്ക് 895 ദിർഹം നൽകിയാൽ മതിയാകും.
ഇക്കണോമി ക്ലാസിന് ആയിരിക്കും ഈ നിരക്ക് നൽകേണ്ടി വരുക. ഈ മാസം 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ബാങ്കോക്ക്, ഒസാക്ക ക്വാലാലംപൂര്‍, എന്നിവയാണ് ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ. ഇവിടേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുത്തുവെക്കാം.
ബാവറിയ, ലിസ്ബന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി , കോപന്‍ഹേഗന്‍,മ്യൂണിച് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇത്തിഹാദ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇപ്പോൾ ടിക്കറ്റ് എടുത്തുവെക്കാൻ സാധിക്കും. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ഇത്തിഹാദ് സര്‍വീസ് കഴിഞ്ഞ മാസം ആണ് ആരംഭിച്ചത്.
അതേസമയം കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് ഇത്തിഹാദ് സർവീസ് തുടങ്ങിയതോടെ കേരളത്തിന് അധികമായി ലഭിച്ചത് ദിവസേന 363 സീറ്റുകൾ. കോവിഡ് കാലത്ത് നഷ്ടമായ സീറ്റുകളാണ് പുനഃസ്ഥാപിച്ചത്. ഇതോടെ ഇന്ത്യയിലേക്ക് ഇത്തിഹാദ് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആയി. അബുദാബിയിൽനിന്ന് പുലർച്ചെ 3.20ന് പുറപ്പെടുന്ന തിരുവനന്തപുരം വിമാനം രാവിലെ 9ന് അവിടെയെത്തും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയിൽ ഇറങ്ങും. 8 ബിസിനസ് ക്ലാസ് സീറ്റ് ഉൾപ്പെടെ 198 സീറ്റുകളുള്ള വിമാനമാണിത്.
എല്ലാ ദിവസവും സർവീസ് ഉണ്ട്. ഉച്ചയ്ക്ക് 2.20ന് ആണ് കോഴിക്കോട്ടേക്കുള്ള വിമാനം. രാത്രി 7.55ന് കരിപ്പൂരിലെത്തും. മടക്കയാത്ര രാത്രി 9.30ന്. രാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. 8 ബിസിനസ് ക്ലാസ് ഉൾപ്പെടെ മൊത്തം 165 പേർക്ക് യാത്ര ചെയ്യാം. ദുബായിൽ നിന്നു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിന്റെ സമയക്രമം അനുസരിച്ച് ബസുകൾ ദുബായിൽ നിന്നു പുറപ്പെടും. ബസിന്റെ ടിക്കറ്റ് നിരക്കും ചേർത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിലേക്ക് പ്രതിവാരം 2541 സീറ്റു കൂടി വർധിച്ചതോടെ സീസൺ കാലത്തെ നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha