ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് വേണ്ട, യുഎഇയില്‍ ഈ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ യുഎഇയില്‍ വാഹമോടിക്കാം
യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഇതിനായി പ്രവാസികൾ നന്നേ പാടുപെടാറുണ്ട്. ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. പലരും ആദ്യ ചാർസുകളിൽ പരാജയപ്പെടുമ്പോൾ തന്നെ മനസുമടുക്കാറുണ്ട്. ഇതിനായി ശ്രമിക്കുന്ന പ്രവാസികൾക്കാകട്ടേ തുടർന്നുള്ള ചാൻസിൽ ലൈസൻസ് കിട്ടും. സ്വകാര്യ വാഹനം ഉപയോഗിക്കാനും ലൈസന്‍സ് നിര്‍ബന്ധമാണെന്നതിനാല്‍ രാജ്യത്ത് എത്തുന്ന മിക്ക പ്രവാസികളുടെയും ആദ്യ ലക്ഷ്യങ്ങളിലൊന്നാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ്.
ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് അവരുടെ രാജ്യത്തു നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ യുഎഇയില്‍ വാഹമോടിക്കാന്‍ കഴിയും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കേണ്ട ആവശ്യവുമില്ല.യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പട്ടിക പ്രകാരം 43 രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാരെയാണ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ നിന്ന് ഇളവ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പുള്ള പരിശോധനകളും ഇവര്‍ക്ക് ബാധകമല്ല. യുഎഇ അംഗീകരിച്ച ഡ്രൈവിങ് ലൈസന്‍സുള്ള 43 രാജ്യങ്ങൾ ഇവയാണ്.
എസ്റ്റോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, ഉക്രെയ്ന്‍,ബള്‍ഗേറിയ, സ്ലോവാക്, സ്ലോവേനിയ,സെര്‍ബിയ, സൈപ്രസ്
ലാത്വിയ, ലക്സംബര്‍ഗ്, ലിത്വാനിയ,മാള്‍ട്ട, ഐസ്‌ലാന്‍ഡ്, മോണ്ടിനെഗ്രോഅമേരിക്കന്‍ ഐക്യനാടുകള്‍, ഫ്രാന്‍സ്, ജപ്പാന്‍, ബെല്‍ജിയം
സ്വിറ്റ്സര്‍ലന്‍ഡ്,ജര്‍മനി,ഇറ്റലി,സ്വീഡന്‍, അയര്‍ലന്‍ഡ്, സ്പെയിന്‍,നോര്‍വേ, ന്യൂസിലാന്റ്, റൊമാനിയ,സിംഗപ്പൂര്‍,ഹോങ്കോംഗ്, നെതര്‍ലാന്‍ഡ്സ്
ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ,ഫിന്‍ലാന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം,
ടര്‍ക്കി,കാനഡ,പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവയാണ്. ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവര്‍ യുഎഇ സന്ദര്‍ശിക്കുകയാണെങ്കില്‍ രാജ്യത്ത് വാഹനമോടിക്കാന്‍ അനുമതിയുണ്ട്. യുഎഇയില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ള പ്രവാസിയാണെങ്കില്‍ അത് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാനും അവസരമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ 'മര്‍ഖൂസ്' സംരംഭത്തിന് കീഴില്‍ ഡ്രൈവിങ് ലൈസന്‍സ് അനായാസ കൈമാറ്റം സാധ്യമാണ്.
https://www.facebook.com/Malayalivartha