രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം, കുവൈത്തിൽ പ്രവാസികളെ ജോലിയിൽ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടു
അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച പ്രവാസികളെ ജോലിയിൽ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടു. കുവൈത്തിൽ നിന്ന് ഒമ്പത് ഇന്ത്യക്കാരെയാണ് രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി തിരികെ നാട്ടിലേക്ക് പറഞ്ഞയച്ചത്. കഴിഞ്ഞ ദിവസം ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് രാംലല്ല വിഗ്രഹം സ്ഥാപിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യകാർമികനായി. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസ്, കാശിയിലെ മുഖ്യപുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, സമൂഹ മാധ്യമത്തില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കുറ്റത്തിന് സൗദി അറേബ്യയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലിചെയ്യുന്ന പ്രവാസി അധ്യാപകനെ പിരിച്ചുവിട്ടു. തുടരന്വേഷണത്തിന് കേസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്തു. സൗദി ക്ലബ്ബിനെ പിന്തുണയ്ക്കുന്നവര്‍ക്കും സ്പോര്‍ട്സ് കമന്റേറ്റര്‍ക്കും എതിരെ 'അപമാനകരവും അനുചിതവുമായ പദപ്രയോഗങ്ങള്‍' നടത്തിയതിനെ തുടര്‍ന്നാണ് നടപടി.
അധ്യാപകന്‍ സമൂഹ മാധ്യമത്തിലെ തന്റെ സ്വകാര്യ അക്കൗണ്ടില്‍ എഴുതിയ കുറിപ്പാണ് പരാതിക്ക് ഇടയാക്കിയത്. തുടര്‍ന്ന് സ്വകാര്യ സ്‌കൂളുകളുടെ ചുമതലയുള്ള അധികൃതര്‍ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അത്തരം പെരുമാറ്റങ്ങളും അധിക്ഷേപങ്ങളും അംഗീകരിക്കാനാവില്ലെന്നും ജീവനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവന പുറപ്പെടുവിച്ചു. അധ്യാപകന്റെ പൗരത്വമോ ക്ലബ്ബിന്റെ പേരോ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha