സൗദിയിലെ ഇന്ത്യൻ പ്രവാസിക്ക് യുഎഇയിൽ നടന്ന നറുക്കെടുപ്പിൽ കോടികൾ, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ 8 കോടിയിലധികം സ്വന്തമാക്കി പ്രവാസി
യുഎഇയിലെ വിവിധ ലക്കിഡ്രോകളിൽ പ്രവാസികൾ വൻ തുകയുടെ സമ്മാനങ്ങളാണ് വാരിക്കൂട്ടുന്നത്. ഇപ്പോൾ പ്രവാസിക്ക് വീണ്ടും കോടികളുടെ സമ്മാനം ലഭിച്ചിരിക്കുകയാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിക്ക് യുഎഇയിൽ നടന്ന നറുക്കെടുപ്പിലാണ് കോടികൾ സമ്മാനമായി ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്ല്യൺ ഡോളർ അതായത് 8 കോടിയിലധികം രൂപയാണ് ഹൈദരാബാദ് സ്വദേശിയായ എഡ്വേർഡ് ജോർജ് സ്വന്തമാക്കിത്.
കഴിഞ്ഞ ദിവസം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയിൽ വച്ചുനടന്ന 448-ാമത് നറുക്കെടുപ്പിലാണ് പ്രവാസിയെ തേടി ഭാഗ്യമെത്തിയത്. റിയാദിലെ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ് എഡ്വേർഡ്. കഴിഞ്ഞ 26 വർഷമായി റിയാദിൽ ജോലി ചെയ്തുവരുന്ന ജോർജ് അഞ്ച് വർഷത്തോളമായി മില്ലേനിയം മില്യണയറിന്റെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 2270 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തേടിയെത്തിയത്. ഈ മാസം 11നാണ് ടിക്കറ്റ് ഓൺലൈനായി വാങ്ങിച്ചതെന്നും ഭാഗ്യശാലിയായതിൽ സന്തോഷമുണ്ടെന്നും എഡ്വേർഡ് കൂട്ടിച്ചേർത്തു.
'സൗഭാഗ്യത്തിനായി ഒരുപാട് നാളുകളായി കാത്തിരിക്കുകയാണ്. പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. അവസാനം ഭാഗ്യം തേടിയെത്തി. സമ്മാനത്തുക മകന്റെ വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കും. മകനെ വിദേശത്തയച്ച് പഠിപ്പിക്കും'- എഡ്വേർഡ് പറഞ്ഞു. 1999 മുതൽ ആരംഭിച്ച മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പിൽ ഭാഗ്യം ലഭിക്കുന്ന 23-ാമത്തെ ഇന്ത്യാക്കാരനാണ് എഡ്വേർഡ് ജോർജ്.
അതേസമയം, നറുക്കെടുപ്പിൽ ഷാർജയിൽ താമസിച്ചുവരുന്ന 63കാരനായ സെയ്ദ് അഹ്മദ് സഫ്ദർ അലിക്ക് മെഴ്സിഡസ് ബെൻസ് എസ് 500കാർ സമ്മാനമായി ലഭിച്ചു. ഇയാൾ അഫ്ഗാനിസ്ഥാൻ സ്വദേശിയാണ്. ഈ മാസം രണ്ടിനാണ് സഫ്ദർ ടിക്കറ്റ് എടുത്തത്.
അതേസമയം എമിറേറ്റ്സ് ഡ്രാേയുടെ കഴിഞ്ഞ നറുക്കെടുപ്പിൽ ഫാസ്റ്റ് 5, ഈസി 6 മത്സരങ്ങളിൽ സമ്മാനം സ്വന്തമാക്കിയതും രണ്ട് പ്രവാസികളാണ്. 75,000 ദിർഹം വീതം ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. വിവാഹത്തിനായി എങ്ങനെ പണം ഉണ്ടാക്കും എന്ന ആശങ്കയിലായിരുന്ന 34കാരനായ ഹൈദരാബാദ് സ്വദേശി മൊഷിന്‍ ഖാന്‍ എമിറേറ്റ്സ് ഡ്രോയിൽ സമ്മാനം നേടിയ ഒരു പ്രവാസി. രണ്ട് തവണയാണ് ഭാഗ്യം മൊഷിന്‍ ഖാനെ ഭാഗ്യദേവത കടാക്ഷിച്ചത്.
നിലവിൽ സെയിൽസ് മാനേജൻ ആയാണ് മൊഷിൻ ജോലി ചെയ്യുന്നത്. ഒരു വർഷമായി എമിറേറ്റ്സ് ഡ്രോ സ്ഥിരം ആയി കളിക്കുന്നുണ്ട്. ഇതിന് മുമ്പും അദ്ദേഹത്തിന് നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മാർച്ച് 2023-ൽ ഈസി6 മത്സരത്തിലൂടെ 15,000 ദിർഹം മൊഷിൻ നേടി.ഇദ്ദേഹത്തിന് പുറമെ മറ്റൊരു ഇന്ത്യക്കാരനും ഇത്തവണ വിജയിയായി.
https://www.facebook.com/Malayalivartha