200 കിലോമീറ്റർ വേഗത, ഒരു സമയം 400 പേർക്ക് യാത്ര ചെയ്യാൻ സൗകര്യം, സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചില്ലെങ്കിലും യാത്രാക്കാരുമായി സർവീസ് നടത്തി ഇത്തിഹാദ് റെയില്‍, അബുദാബിയില്‍ നിന്ന് ദുബായിലേക്ക് വെറും 50 മിനിട്ടിൽ എത്താം...!!!
യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍ ഇത്തിഹാദ് റെയില്‍ വളരെ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. യാത്രാ സർവീസ് തുടങ്ങുന്ന തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞദിവസം ഇത്തിഹാദ് റെയില്‍ യാത്രാക്കാരുമായുളള സർവീസ് നടത്തി. ചുരുക്കി പറഞ്ഞാൽ പ്രവാസികൾക്ക് ഇനി ട്രെയിൽ യാത്ര ആസ്വദിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ ചരക്ക് നീക്കം കഴിഞ്ഞവർഷം തന്നെ പൂർണതോതില്‍ നടപ്പിലാക്കിയിരുന്നു.
ഇത്തിഹാദ് റെയില്‍വെയുടെ യാത്ര ട്രെയിന്‍ മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക. ഒരു സമയം 400 പേർക്ക് യാത്ര ചെയ്യാനാകും. യാത്രാ ട്രെയിന്‍ എന്ന് ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഫുജൈറയില്‍ ആദ്യ സ്റ്റേഷന്‍ നിർമ്മാണം പുരോഗമിക്കുകയാണ്. വൈഫൈ, വിനോദഉപാധികള്‍, ചാർജിങ് പോയിന്‍റുകള്‍, ഭക്ഷ്യ പാനീയങ്ങള്‍ എന്നിവയെല്ലാം ഉളളതായിരിക്കും ഓരോ വാഗണുകളും. കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മാത്രമല്ല ജോലിസംബന്ധമായ യാത്രകള്‍ ചെയ്യുന്നവർക്കും സൗകര്യപ്രദമാകും ട്രെയിനിലെ യാത്ര.
യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍ സില മുതല്‍ ഫുജൈറ വരെയുളള സർവീസില്‍ അല്‍ റുവൈസ്, അല്‍ മിർഫ, ദുബായ്, ഷാർജ, അല്‍ ദൈദ്, അബുദാബി നഗരങ്ങളിലൂടെ റെയില്‍ കടന്നുപോകും. അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റാണ് യാത്രസമയം. ഫുജൈറയിലേക്ക് 100 മിനിറ്റിലെത്താനാകും. അതായത് കാറിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലെടുക്കുന്ന സമയത്തിന്‍റെ പകുതി സമയത്തില്‍ ട്രെയിനിലെത്താം. നിർമാണം പൂർത്തിയായാല്‍ 1200 കിലോമീറ്ററാകും ഇത്തിഹാദ് റെയിലിന്‍റെ ദൈർഘ്യം.
ഒമാന്‍ സോഹാർ- അലൈന്‍ യാത്രാസമയം 40 മിനിറ്റാണ്. 2022 സെപ്റ്റംബറിലാണ് ഒമാന്‍ റെയിലുമായി ഇത്തിഹാദ് റെയില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. സോഹാറിനും അബുദാബിയ്ക്കുമിടയില്‍ 303 കിലോമീറ്റർ ദൈർഘ്യത്തിലാണ് റെയില്‍ ശൃംഖല. അബുദാബിയില്‍ നിന്ന് ഒമാനിലെ സോഹാറിലേക്ക് സോഹാർ തുറമുഖം വഴിയാണ് ട്രെയിന്‍ കടന്നുപോവുക. അബുദാബി സോഹാർ യാത്രയ്ക്ക് ഒരുമണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം പ്രതീക്ഷിക്കുന്നത്. അലൈനില്‍ നിന്ന് സോഹാറിലേക്ക് 40 മിനിറ്റുകൊണ്ട് എത്താനാകും.
യുഎഇയില്‍ നിന്ന് സൗദി അറേബ്യ,ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍,ഖത്തർ,എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള വിപുലമായ റെയില്‍ ശൃംഖലയാണ് ജിസിസി രാജ്യങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഓരോ രാജ്യത്തും ആഭ്യന്തരമായി റെയില്‍ ശൃംഖല നിർമ്മിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുകയെന്നുളളതാണ് പദ്ധതി. സൗദി അറേബ്യ ഉള്‍പ്പടെയുളള ജിസിസി രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുളള റെയില്‍ പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിലാണ്. ജിസിസി റെയില്‍ പൂർത്തിയായാല്‍ 2117 കിലോമീറ്റർ ദൈർഘ്യമുളള റെയില്‍ പാതയാകുമെന്നാണ് കണക്കുകൂട്ടല്‍.
ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയില്‍ റാസല്‍ഖൈര്‍-ദമാന്‍ റൂട്ടില്‍ 200 കിലോമീറ്ററിലേറെ പൂര്‍ത്തിയായി.ഖത്തര്‍ റെയിലിന്‍റെ അടിസ്ഥാന സൗകര്യ വികസനവും രൂപകല്‍പനയും പൂര്‍ത്തിയായി. ബഹ്റൈനെ ജിസിസി റെയില്‍വെ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിർമ്മാണത്തിന്‍റെ ആദ്യഘട്ടവും കുവൈത്തില്‍ റെയില്‍വെ ട്രാക്കിന്‍റെ രൂപകല്‍പനയും പൂർത്തിയായി കഴിഞ്ഞു.
https://www.facebook.com/Malayalivartha