വിസ നിയമം മാറിയത് അറിയാതെ സൗദിയിൽ തങ്ങി, തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലെത്തിയ മലയാളി യുവാവ് കുടുങ്ങി, എക്സിറ്റ് നടപടി പൂർത്തിയാക്കാൻ സാധിച്ചില്ല, വൻതുക പിഴ അടയ്ക്കാൻ നിർദ്ദേശം
വിസ നിയമങ്ങൾ നന്നായി മനസിലാക്കിയ ശേഷം മാത്രമേ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്ര തിരിക്കാവൂ. ഇല്ലെങ്കിൽ നിയമനടപടിയും അതുപോലെ നല്ലൊരു തുക പിഴയും അയ്ക്കേണ്ടിവരും. ഇപ്പോൾ അത്തരത്തിലൊരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. വിസ നിയമം മാറിയത് അറിയാതെ സൗദിയിലെത്തിയ മലയാളി യുവാവ് എയർപ്പോർട്ടിൽ കുടുങ്ങി. ഒരു വർഷത്തിനിടെ രണ്ടാം തവണയും ടൂറസിറ്റ് വിസയിൽ എത്തിയതോടെയാണ് എയർപ്പോർട്ടിൽ പെട്ടുപോയത് എറണാകുളം സ്വദേശിയാണ്.
വിദേശസഞ്ചാരികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ടൂറിസം മന്ത്രാലയം നൽകുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ നിയമം അറിയാത്തതാണ് അദ്ദേഹം കുരുക്കിൽപെടാൻ കാരണം ആയത്.കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ഹമീദ് ആദ്യമായി സൗദിയിൽ എത്തുന്നത്. ഈ സമയത്ത് 89 ദിവസം രാജ്യത്ത് നിന്നു. എന്നിട്ട് നാട്ടിലേക്ക് മടങ്ങി പോയി. പിന്നീട് പുതിയ 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ ഒക്ടോബർ 29ന് റിയാദ് എയർപോർട്ടിൽ ഇറങ്ങി.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങി. പിന്നീട് 89 ദിവസത്തിന് ശേഷം നാട്ടിലേക്ക് പോകാൻ വേണ്ടി എയർപോർട്ടിലെത്തിയപ്പോൾ എക്സിറ്റ് നടപടി പൂർത്തിയാക്കാൻ സാധിച്ചില്ല. 8,700 റിയാൽ പിഴയടച്ചുവരാൻ ഉദ്യോസ്ഥൻ ആവശ്യപ്പെട്ടു. തുടർന്ന് എയർപോർട്ട് വിഭാഗത്തിലെത്തി കാര്യം അന്വേഷിച്ചപ്പോൾ ആണ് യുവാവിന് നിയമത്തെപറ്റി മനസിലായത്.
ടൂറിസം വിസയിൽ ഒരാൾക്ക് പരമാവധി 90 ദിവസം മാത്രമാണ് ഒരു വർഷത്തിന് ഉള്ളിൽ രാജ്യത്ത് താമസിക്കാൻ സാധിക്കുക. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിൽ രാജ്യത്ത് പരമാവധി 90 ദിവസം മാത്രമേ തങ്ങാൻ പാടുള്ളു. അത് കഴിഞ്ഞാൻ രാജ്യം വിട്ട് പോകണം. പിന്നെ അടുത്ത വർഷം മാത്രമേ തിരിച്ച് വരാൻ പാടുള്ളൂ എന്നതാണ് നിയമം. ടൂറിസ്റ്റ് വിസയിൽ എത്തിയാൽ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് നിന്ന് പുറത്തു പോകാം വരാം. എന്നാൽ 90 ദിവസത്തിൽ കൂടുതലാവരുത് എന്നാണ് നിയമം. ഈ നിയമത്തെ കുറിച്ച് വലിയ ധാരണയില്ലാത്തതാണ് ഇദ്ദേഹത്തെ വെട്ടിലാക്കിയത്.
https://www.facebook.com/Malayalivartha