25കാരനായ പ്രവാസിയുടെ ആ അബദ്ധം, ദുബായ് വിമാനത്താവളത്തിലെ ലഗേജ് പരിശോധനയിൽ കണ്ടെത്തിയത് ആ വസ്തു, പറപ്പിച്ച് ദുബായ് കോടതി, വൻ തുക പിഴയിട്ടു
യുഎഇയിൽ നിരോധിച്ച സാധനങ്ങളുമായി എത്തിയാൽ ശക്തമായ നടപടികള്‍ നേരിടേണ്ടിവരും. അബദ്ധത്തിൽപോലും രാജ്യത്ത് നിരോധിച്ച അതുപോലെ വിലക്കുള്ള അതുപോലെ മുൻകൂർ അനുമതി വാങ്ങി കൊണ്ടുവരേണ്ട വസ്തുക്കൾ എന്നിവയുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രം കൊണ്ടുവരിക. ആരെങ്കിലും ഏൽപ്പിക്കുന്ന സാധനങ്ങൾ പരിശോധിച്ച് പോലും നോക്കാതെ അതുപോലെ ബാഗിൽ എടുത്തുവയ്ക്കരുത്. അത് നിങ്ങളുടെ യാത്ര തന്നെ മുടക്കിയേക്കാം.
ഇപ്പോൾ ദുബായ് വിമാനത്താവളത്തിൽ ലഗേജ് പരിശോധനയിൽ ഒരു പ്രവാസിയുടെ കൈയ്യിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിരിക്കുകയാണ്. 25കാരനായ യൂറോപ്യൻ പൗരനെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ യുവാവിന് പിഴയും, ശിക്ഷയും ദുബായ് കോടതി വിധിച്ചു. ഇതിന് ശേഷം ഇദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
കഞ്ചാവ് മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരങ്ങൾ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഉപകരണങ്ങൾ എല്ലാം ഇയാൾ നിർമ്മിച്ചതാണ്. എയർപോർട്ട് കസ്റ്റംസ് ഇയാളെ വിശദമായി പരിശോധന നടത്തിയ ശേഷം ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കുകയും 10000 ദിർഹം പിഴ അടക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഇയാൾ കോടതിയിൽ അപ്പീൽ നൽകി. കേസ് പരിഗണിച്ച ദുബായ് കോടതി പിഴശിക്ഷ ശരിവെച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് പിന്നീട് റദ്ദാക്കി.
നാട്ടിൽ കഞ്ചാവ് ഉപയോഗിക്കാമെന്നും ദുബായിലേക്ക് വരുമ്പോൾ തന്റെ ബാഗിൽ അബദ്ധത്തിൽ അത് പെട്ടതാണെന്നും ആണ് ഇയാൾ കോടതിയിൽ പറഞ്ഞത്. യുഎഇയിൽ നിരോധിച്ച് സാധനങ്ങളുമായി രാജ്യത്ത് എത്തിയാൽ നിയമ നടപടി സ്വീകരിക്കേണ്ടി വരും. പിഴ ഈടാക്കിയ പ്രാഥമിക കോടതി അതിനാൽ അപ്പീൽ കോടതി ശരിവെച്ചു. തന്‍റെ പേരിൽ ക്രിമിനൽ റെക്കോഡില്ലെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി നാട്ടിലേക്ക് കയറ്റി അയക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. എല്ലാ കേസിലും ഇത്തരം പരിഗണനകൾ ലഭിക്കണമെന്നില്ല. അതിനാൽ ലഗേജിൽ ഇത്തരം വസ്ത്തുക്കൾ അറിയാതെങ്കിലും എടുത്തുവെച്ചിട്ടില്ലെന്ന് പരിശോധിച്ച ശേഷം മാത്രം യാത്രയ്ക്കായി എയർപ്പോർട്ടിലേക്ക് പോകുക.
അതേസമയം ടവലില്‍ ഒളിപ്പിച്ച് ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 2.34 ലക്ഷം ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം നിയന്ത്രിത തോതിൽ ഉപയോഗിക്കാവുന്ന വേദനസംഹാരിയായ ട്രമഡോൾ ആണ് പിടിച്ചെടുത്തത്. ട്രമഡോൾ ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്നതുമൂലം കർശന പരിശോധന നടന്നുവരുന്നു. ഏഷ്യൻ രാജ്യത്തുനിന്ന് ടവ്വലുകളിൽ പൊതിഞ്ഞ് കടൽ മാർഗം ദുബായിൽ എത്തിച്ച ഗുളികകൾ കസ്റ്റംസ് അധികൃതരുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
നിയന്ത്രിത മരുന്നുകൾ വ്യക്തിഗത ഉപയോഗത്തിനു യുഎഇയിലേക്കു കൊണ്ടുവരുന്നതിനു മുൻപ് യുഎഇ ആരോഗ്യവകുപ്പിന്റെ പ്രത്യേക അനുമതി എടുക്കണം. അനുമതി ലഭിച്ചാൽ പരമാവധി 3 മാസത്തേക്കു കൊണ്ടുവരാം. ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പടിയും നിർബന്ധം. ഇവ കസ്റ്റംസിൽ കാണിച്ച് സ്വന്തം ഉപയോഗത്തിനാണെന്നു അധികൃതരെ ബോധ്യപ്പെടുത്തുകയും വേണം.
https://www.facebook.com/Malayalivartha