രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധി, ചെറിയ പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു
വിശുദ്ധ റമദാൻ മാസം അവസാനത്തേക്ക് അടുക്കുകയാണ്. ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധി ആഘോഷിക്കാൻ ആണ് യുഎഇ തയ്യാറെടുക്കുന്നത്. ചെറിയ പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. പ്രവാസികൾക്ക് ഒരുപാട് ആശ്വാസം കിട്ടുന്ന തരത്തിലുള്ള ഇത്തവണത്തെ അവധി പ്രഖ്യാപനം. ഈ മാസം 8 മുതൽ അറബ് മാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്.
തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ അവധി ലഭിക്കും. അതേസമയം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ എട്ട് മുതൽ 14 വരെയാണ് അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് ഈദുൽ ഫിത്ർ പ്രതീക്ഷിക്കുന്നത്. പതിവ് പ്രവൃത്തി സമയം ഏപ്രിൽ 15 തിങ്കളാഴ്ച പുനരാരംഭിക്കും.
ശനിയും ഞായറും യുഎഇയിലെ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളാണ്. അതിനാൽ എല്ലാം കൂടി വരുമ്പോൾ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനം അവസാനിക്കുകയാണ്. ഇസ്ലാമിക കലണ്ടർ പ്രകാരം, ചന്ദ്രനെ കാണുന്നത് അനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. റമദാനിന് ശേഷമുള്ള ശവ്വാൽ മാസമാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.
രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധിയായിരിക്കുമിത്. നാട്ടിലേക്ക് വരാൻ പല പ്രവാസികളും തയ്യാറെടുക്കുകയായണ്. എന്നാൽ നാട്ടിൽ സ്കൂൾ അവധി തുടങ്ങി. പലരും കുടുംബത്തെ ദുബായിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അവരുമായി യാത്ര പ്ലാൻ ചെയ്യാനും സമയം ചെലവഴിക്കാനും പ്രവാസികൾക്ക് ഇത്രയും ദിവസത്തെ അവധി സഹായിക്കും. എന്നാൽ മറ്റു ചിലർ ആകട്ടെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്.
ചെറിയ പെരുന്നാളിന് സൗദിയിലെ പൊതുസ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ എട്ട് മുതല്‍ 11വരെയാണ് ചെറുപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പെരുന്നാളിന് മൊത്തോം നാല് ദിവസത്തെ അവധി ആണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. തുടർന്ന് ഏപ്രില്‍ 14ന് ജീവനക്കാർ തിരികെ ജോലിയില്‍ പ്രവേശിക്കണം.
എന്നാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും മുടക്കം വരാത്ത വിധം പ്രവർത്തിക്കും. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പകരം അവധി ലഭിക്കും. തൊഴില്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 24 രണ്ടാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha