ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആൾ. പരുക്കേറ്റ മറ്റ് രണ്ട് നഴ്സുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്‌കത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ദാഖിലിയ ഗവര്‍ണറേറ്റിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടമുണ്ടായത്.
നിസ്‌വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇവരുടെ മേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണപ്പെട്ട മാജിദ രതീഷ് കൊല്ലം കൊട്ടിയം സ്വദേശിയാണ് . ഇവരുടെ ഭർത്താവും മക്കളും അടുത്ത ദിവസം ഒമാനിലേക്ക് വരാനിരിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട സ്വദേശി ഷർജയാണ് മരിച്ച മറ്റൊരു നഴ്‌സ്. ഇവരും ഇതേ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ് . മരിച്ച മൂന്നമത്തെയാൾ അമാനി ഈജ്പ്ത് സ്വദേശിയാണ്. പരിക്കേറ്റ രണ്ട് നഴ്‌സുമാർ മലയാളികളാണ് ഇതിൽ ഒരാളുടെ നില അൽപം ഗുരുതരമാണ്. റോയൽ ഒമാൻ പൊലീസും ഹെൽത്ത് മിനിസ്ട്രിയും അടിയന്തിര ഇടപെടലുകൾ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha